Asianet News MalayalamAsianet News Malayalam

'സിജു മലയാളത്തിലെ പുതിയ താരോദയം'; 'പത്തൊമ്പതാം നൂറ്റാണ്ട്' പൊളിക്കുമെന്ന് പ്രേക്ഷകർ

കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

audience appreciate actor siju wilson after Pathonpatham Noottandu movie teaser out
Author
Kochi, First Published Jun 4, 2022, 2:34 PM IST

സിജു വിൽസനെ (Siju Wilson)  നായകനാക്കി വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് (Pathonpathaam Noottandu). നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. രണ്ട് വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കർ ചേകവരായി സിജു കലക്കി എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്. 

"സിജു മലയാള സിനിമയിലെ പുതിയ താരോദയം, ഈ റോൾ കൊടുത്തതിനു വിമർശിച്ചവർക്കുള്ള മറുപടി ആകട്ടെ ഇതിലെ പ്രകടനം, വിനയൻ എന്ന സംവിധായകന്റെ തിരിച്ചു വരവാവട്ടെ ഈ ചിത്രം ഒപ്പം സിജു വിൽസൻ എന്ന താരത്തിന്റെ പുതിയ വേറിട്ട കഥാപാത്രവും, മലയാളത്തിന്റെ അടുത്ത സൂപ്പർ സ്റ്റാറിന്റെ "ഉദയം" അതേപോലെ വിനയൻ സാറിന്റെ ഒരു കിടിലൻ തിരിച്ചു വരവും ആയിരിക്കാം പത്തൊൻപതാം നൂറ്റാണ്ട്", എന്നിങ്ങനെയാണ് ടീസറിന് താഴെ വന്നിരിക്കുന്ന കമന്റുകൾ. ചിത്രം ഏപ്രിലിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. 

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജുവിന്റെ ​ഗംഭീര പ്രകടനം; 'പത്തൊമ്പതാം നൂറ്റാണ്ട്' ടീസർ

സിജുവിനെ നായകനാക്കിതിനെതിരെ നിരവധി പേർ നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇവയ്ക്കെല്ലാം തക്കതായ മറുപടിയുമായി വിനയനും എത്തിയിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകനെന്നും പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സുപ്പര്‍സ്റ്റാര്‍ ആയതെന്നും വിനയന്‍ പറഞ്ഞിരുന്നു. 

കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 

എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios