വിനയന്‍ ഒരുക്കിയ അത്ഭുതം എങ്ങനെ? ഓണം കൊണ്ട് പോകുമോ 'പത്തൊമ്പതാം നൂറ്റാണ്ട്', ആദ്യ പ്രതികരണങ്ങള്‍

Published : Sep 08, 2022, 01:12 PM ISTUpdated : Sep 10, 2022, 10:29 AM IST
വിനയന്‍ ഒരുക്കിയ അത്ഭുതം എങ്ങനെ? ഓണം കൊണ്ട് പോകുമോ 'പത്തൊമ്പതാം നൂറ്റാണ്ട്', ആദ്യ പ്രതികരണങ്ങള്‍

Synopsis

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായി ഞെട്ടിച്ചാണ് വിനയന്‍റെ സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എത്തിയത്.  തിരുവോണ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട്.

'അത്ഭുതദ്വീപ്' പോലെ മലയാളികളെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങള്‍ ഒരുക്കിയ വിനയന്‍റെ തിരിച്ചുവരവ് എന്ന തരത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ട് ശ്രദ്ധ നേടിയത്. വിനയന്‍ ഒരുക്കിയ മായാജാലം കാണാന്‍ തിരുവോണ ദിനമായിട്ടും നിരവധി പേര്‍ രാവിലെ തന്നെ തീയറ്ററുകളിലേക്കെത്തി. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇങ്ങനെ ഒരു സിനിമയെടുക്കാന്‍ വിനയന്‍ കാണിച്ച ധൈര്യത്തെ സമ്മതിച്ചു കൊടുക്കണം എന്ന തരത്തിലാണ് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. 

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായി ഞെട്ടിച്ചാണ് വിനയന്‍റെ സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എത്തിയത്.  തിരുവോണ ദിനത്തില്‍ റിലീസ് ചെയ്‍ത ചിത്രത്തിന് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട്. ജിസിസിയിലും അത്രതന്നെ സ്ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്.

 

ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും ഇന്ന് തന്നെയാണ്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു, തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ട്. അതേസമയം ജിസിസി ഒഴികെയുള്ള ചിത്രത്തിന്‍റെ വിദേശ റിലീസ് 9-ാം തീയതി ആണ്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്ക്രീന്‍ കൌണ്ടോടെയാണ് 'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ റിലീസ്.

ഇതില്‍ യൂറോപ്പില്‍ മാത്രം നൂറിലേറെ തിയറ്ററുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. അതേസമയം മലയാളം പതിപ്പ് മാത്രമാണ് ഇന്ന് തിയറ്ററുകളില്‍ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ അവ ഇന്ന് റിലീസ് ചെയ്യില്ല. സെന്‍സറിംഗ് പൂര്‍ത്തിയായാലുടന്‍ മറ്റു ഭാഷാ പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തിക്കുമെന്ന് വിനയന്‍ അറിയിച്ചു.

 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. സിജു വിൽസൻ ആണ് ചിത്രത്തില്‍ നായകന്‍. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെരചന നിര്‍വ്വഹിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ