'മുകുന്ദൻ ഉണ്ണി'യുടെ ഡബ്ബിംഗാണ് ഏറ്റവും ആസ്വദിച്ച് ചെയ്‍തത്: വിനീത് ശ്രീനിവാസന്‍

Published : Nov 05, 2022, 02:23 PM IST
'മുകുന്ദൻ ഉണ്ണി'യുടെ ഡബ്ബിംഗാണ് ഏറ്റവും ആസ്വദിച്ച് ചെയ്‍തത്: വിനീത് ശ്രീനിവാസന്‍

Synopsis

വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ്  'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'.  

'അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി'യുടെ ചിത്രത്തിന്റെ ഡബ്ബിംഗ് ആണ് ഇതുവരെയുള്ള സിനിമകളില്‍  ഏറ്റവും ആസ്വദിച്ച് ചെയ്‍തതെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍.  'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി'ന്റെ പ്രമോഷനായി ദുബൈയിലെത്തിയ വിനീത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നായകന്‍ അഡ്വക്കേറ്റ് ആണെങ്കിലും കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കോടതിക്ക് പുറത്താണെന്നും വളരെ വ്യത്യസ്‍തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും നിര്‍മാതാവ് അജിത് ജോയ് പറഞ്ഞു. സാധാരണ വക്കീല്‍ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമാണ് 'അഡ്വ. മുകുന്ദന്‍ ഉണ്ണി' എന്ന് നടി തന്‍വി റാം പറഞ്ഞു.  

 സിനിമള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഡിഗ്രഡേഷന്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ല. വളരെ കുറച്ചാളുകള്‍ മാത്രമാണ് അത് വിശ്വസിക്കുന്നത്. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ എത്രയോ സിനിമകള്‍ തീയറ്ററില്‍ ഹിറ്റായിട്ടുണ്ട്. പുകഴ്ത്തപ്പെട്ട പല സിനിമകളും തീയറ്ററില്‍ വിജയിക്കാതെ പോയിട്ടുമുണ്ട്. നല്ല സിനിമയുണ്ടാകുക എന്നതാണ് മുഖ്യം. സിനിമയിലേക്ക് കൂടുതല്‍ നടന്‍മാര്‍ എത്തണം. വര്‍ഷത്തില്‍ 250ഓളം മലയാള സിനിമകള്‍ ഇറങ്ങുന്നുണ്ട്. സംവിധായകര്‍ അത്രയധികം വര്‍ധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്. എന്നാല്‍, ഇതിനനുസരിച്ച് മികച്ച നടന്‍മാര്‍ എത്തുന്നില്ലെന്നും വിനീത് പറഞ്ഞു.

നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്‍ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്.  വിഎഫ്‍എക്സ് സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, വിഎഫ്എക്സ്  ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, വിവി ചാര്‍ലി, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്‍മല്‍ സാബു, ഡിസൈനുകള്‍: യെല്ലോടൂത്ത്‍സ്.

Read More: മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'