വ്യാസുമായുള്ള വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് നടി ഐശ്വര്യ സുരേഷ്

Published : Nov 05, 2022, 02:03 PM IST
വ്യാസുമായുള്ള വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് നടി ഐശ്വര്യ സുരേഷ്

Synopsis

നടി ഐശ്വര്യ സുരേഷ് വിവാഹിതയായി.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് 'കന്യാദാനം'. ഈ പരമ്പരയിലെ അഭിനയത്തോടെയാണ് ഐശ്വര്യ സുരേഷ് മലയാളി പ്രേക്ഷകരുടെ ഇഷ്‍ടതാരം എന്ന പദവിയിലെത്തുന്നതും. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. അതോടെ ആശംസകളും വിമർശനങ്ങളുമെല്ലാമായി ആരാധകർ എത്തിക്കഴിഞ്ഞു.

ഏറെ ആഡംബരത്തിലാണ് ഐശ്വര്യയുടെ വിവാഹം നടന്നിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ പറയുന്നത്. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമാവുകയാണ്. വിവാഹമംഗളാശംസകള്‍ നേര്‍ന്ന് ഒരുപാട് രംഗത്തെത്തിയിട്ടുണ്ട്. നിരവധി സീരിയല്‍ താരങ്ങളായിരുന്നു താരത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയിരുന്നത്.

എങ്കിലും താരത്തിനെ മനസിലാക്കാന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു താരം ആഭരണങ്ങള്‍ അണിഞ്ഞതും ഒരുങ്ങിയതുമെന്നാണ് ഇപ്പോള്‍ ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനം. ഐശ്വര്യ അണിഞ്ഞൊരുങ്ങിയ ലുക്ക് കണ്ട് പലരും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ജ്വല്ലറിയുടെ പരസ്യം വല്ലതും ആണോയെന്നാണ് പലരുടെയും ചോദ്യം. സ്വര്‍ണ്ണത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് വിവാഹത്തില്‍ പങ്കെടുത്തവരുടെ തന്നെ കമന്റുകൾ.

വരന്‍ വ്യാസുമായുള്ള ചിത്രങ്ങള്‍ മുന്‍പ് തന്നെ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത മുന്‍പ് പങ്കുവെച്ചത്. പിന്നാലെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹ ചിത്രങ്ങള്‍ ഇട്ടത്. ഇതോടെയാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ വിവരം എല്ലാവരും അറിയുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് ഇപ്പോള്‍ എത്തുന്നത്.

Read More: മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ