
കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷം' പ്രഖ്യാപിക്കപ്പെട്ടത് ഈ മാസം 13 ന് ആണ്. ഹൃദയത്തിന് ശേഷം പ്രണവിന്‍റെ അടുത്ത ചിത്രവും വിനീതിന്‍റെ സംവിധാനത്തിലാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മാസം ചിത്രം പ്രഖ്യാപിച്ചെങ്കിലും താരങ്ങളുടെയും താരങ്ങളുടെയും സംവിധായകന്‍റെയും നിര്‍മ്മാതാവിന്‍റെയും പേരുകളൊഴികെ മറ്റ് കാര്യങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.
ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. അതിലൊന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവരുടെ എണ്‍പതുകളിലെ ജീവിതമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം എന്നായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. കുറുക്കന്‍ ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് ഈ കാര്യം വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.
ചിത്രം എങ്ങനെയാണ് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ ചിത്രം തന്നെ ഇപ്പോള്‍ ട്രോള്‍ ചെയ്യുന്ന പോലെ ചെന്നൈ സ്റ്റാര്‍ എന്ന് പറയുന്ന രീതിയിലായിരിക്കും. ചിത്രം ചെന്നൈയിലെ കഥയാണ് പറയുക. ചെന്നൈ വീണ്ടും അവാര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ അത് എങ്ങനെയെടുക്കും എന്ന ചോദ്യത്തിനും വിനീത് മറുപടി പറയുന്നുണ്ട്. നമ്മുക്ക് അറിയാവുന്ന പാശ്ചത്തലത്തില്‍ നിന്നും കഥ പറയുമ്പോഴാണ് സത്യസന്ധത ഉണ്ടാകുക. അല്ലാതെയും ചെയ്യാം. അമല്‍ നീരദ് കൊച്ചിയില്‍ പടമെടുക്കുമ്പോഴല്ലെ അത് നമ്മള്‍ ഇഷ്ടപ്പെടുന്നത്. അത് പോലെ ഞാന്‍ ചെന്നൈയിലും തലശ്ശേരിയിലും പടം പിടിക്കുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.
എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ എന്‍റെ സിനിമയില്‍ പറയുന്നത്. അല്ലാതെ വന്നത് തിര മാത്രമാണ്. ഞാന്‍ ഇത്തരത്തില്‍ കഥ പറയുമ്പോള്‍ ഒരു സത്യസന്ധതയുണ്ടാകും അതില്‍ ജനങ്ങള്‍ കണക്ടാകും എന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.
അതേ സമയം നേരത്തെ ഈ ചിത്രത്തെക്കുറിച്ച് പ്രതികരിച്ച വിനീത് ശ്രീനിവാസന്‍ ആ സിനിമയെക്കുറിച്ച് ഇപ്പോഴേ എന്തെങ്കിലും പറയാനാവില്ലെന്നും. ഹൃദയത്തില്‍ തൊടുന്ന ഒരു സിനിമ ചെയ്യണമെന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം. എല്ലാ തലമുറയ്ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമ. എന്‍റെ അച്ഛന്‍റെ പ്രായത്തിലുള്ള തലമുറ മുതല്‍ 2010 ല്‍ ജനിച്ച കുട്ടികള്‍ ഉണ്ടല്ലോ, ഇപ്പോഴത്തെ കൌമാരക്കാര്‍.. അവര്‍ക്കടക്കം എല്ലാവര്‍ക്കും തിരിച്ചരിയാനാവുന്ന ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ; പ്രതികരിച്ച് ദുല്‍ഖര്‍
കല്‍കി 2898 എഡി ഒന്നാം ഭാഗം റിലീസ് മാറ്റി; പുതിയ ഡേറ്റ് ഇതാണ്.?
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News