
വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സെന്നാണ് (Mukundan Unni Associates) ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകന്റെ പ്രാധാന്യം കുറയുമെന്നതിനാല്‍ മറ്റ് ക്യൂ അംഗങ്ങളുടെ പേര് എഴുതിയിട്ടില്ല എന്ന് തമാശയായും അറിയിപ്പില്‍ വിനീത് ശ്രീനിവാസൻ പറയുന്നു.
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സെന്ന ചിത്രത്തില്‍ വക്കീല്‍ കഥാപാത്രമായിട്ടാണ് വിനീത് ശ്രീനിവാസൻ എത്തുക. വിനീത് ശ്രീനിവാസന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇത്. വ്യത്യസ്‍ത രീതിയിലുള്ള പരസ്യത്തോടെയായിരുന്നു ചിത്രത്തിന്റെ പേര് ഇന്ന് പ്രഖ്യാപിക്കുമെന്ന് വിനീത് ശ്രീനിവസനടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലില്‍ എന്നായിരുന്നു പരസ്യം. സിനിമ മാധ്യമത്തിലെ ഒരു റിപ്പോര്‍ട്ടായിട്ടായിരുന്നു ഇത് ഷെയര്‍ ചെയ്‍തത്. ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചുമുന്നോട്ടു പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടില്‍ തടങ്കിലാക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ഇൻഡസ്‍ട്രിയെ മൊത്തം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‍ക്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണ് ഇയാള്‍ എന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.
ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ- നാളെ വൈകിട്ട് 7pmന് ചിത്രത്തിന്റെ അനൗൺസ്‍മെന്റ് പോസ്റ്റര്‍ പുറത്തുവരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നതല്ലാതെ വേറൊരു മാര്‍ഗവും എന്റെ മുന്നിലില്ല. അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങള്‍ക്കൊന്നും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍, എല്ലാവരും ദൈവത്ത് ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം എന്നുമായിരുന്നു കഴിഞ്ഞ ദിവസം സിനിമയെ കുറിച്ചുള്ള അറിയിപ്പായി പറഞ്ഞത്. വായ് മൂടി പേശുവും, യൂ ടു ബ്രൂട്ടസ്, ഉറിയടി തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ് അഭിനവ് സുന്ദര്‍ നായക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ