Mission C : 'മിഷൻ സി' ചിത്രത്തിലെ ട്രക്ക് വീണ്ടും ടിപ്പറായി, ഷൂട്ടിംഗ് അനുഭവവുമായി വിനോദ് ഗുരുവായൂര്‍

By Web TeamFirst Published Jan 27, 2022, 4:26 PM IST
Highlights

'മിഷൻ സി' ചിത്രത്തില്‍ ടിപ്പര്‍ മിലിറ്ററി ട്രക്കായി മാറ്റി ഉപയോഗിച്ചതിനെ കുറിച്ച് സംവിധായകൻ.
 

വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'മിഷൻ സി' (Mission C). കൈലാഷ് ആണ് ചിത്രത്തില്‍ നായകനായത്. വിനോദ് ഗുരുവായൂരിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. 'മിഷൻ സി' ചിത്രത്തിന്റെ ഷൂട്ടിംഗിന് ഉപയോഗിച്ച ടിപ്പറിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

'മിഷൻ സി' ചിത്രത്തില്‍ എൻഎസ്‍ജി ടീമിന് വേണ്ടി ഒരു ടിപ്പറായിരുന്നു രൂപമാറ്റം വരുത്തിയത്. ട്രക്ക് മിലിട്ടറിയിൽ നിന്ന് കിട്ടുന്നത്  ഒരുപാടു പ്രയാസമായിരുന്നു. അങ്ങനെ വിഷമ ഘട്ടത്തിലായിരുന്നപ്പോഴാണ് ആര്‍ട് ഡയറക്ടര്‍ സഹസ് ബാല ഒരാശയവുമായി എത്തിയതെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു. നമുക്ക് ഒരു ട്രക്ക് ഉണ്ടാക്കാം എന്ന സഹസ് ബാലയുടെ വാക്കുകള്‍ വിശ്വസിക്കുകയായിരുന്നു.

പ്രൊഡ്യൂസർ  മുല്ല ഷാജിയുടെ ഒരു ടിപ്പർ തന്നാൽ, നമുക്കൊന്ന് ശ്രമിക്കാം എന്നായിരുന്നു സഹസ് ബാല പറഞ്ഞത്. സഹസിന്റെ അസിസ്റ്റന്റ് അജി സെബാസ്റ്റ്യൻ , മുത്തു,  ഒപ്പം അരുൺ കൂടെ ചേർന്നപ്പോൾ അഞ്ച് ദിവസം കൊണ്ട് മിലിറ്ററി ട്രക്ക് റെഡി. ഒപ്പം ഫൈറ്റ് മാസ്റ്റർ സജിത്ത് കൂടി ആയപ്പോൾ അത് വിജയമായി. പിന്നീട് കൈലാഷ് ടീം  അതിനു മുകളിൽ കയറുമ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും സഹസിന്റെ ട്രക്ക് കരുത്തുറ്റതായിരുന്നുവെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു.

ഷൂട്ടിംഗ് കഴിഞ്ഞു.  'മിഷൻ സി' ചിത്രത്തിലെ നമ്മുടെ ട്രക്ക്, ടിപ്പർ ആയി രാമക്കൽ മേടിലൂടെ  ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നു.  നീ സ്‍ട്രീമിലൂടെ സിനിമ വീണ്ടും എത്തുമ്പോള്‍ ടിപ്പര്‍ ആ പഴയ  ജോലിയിലായിരിക്കുമെന്നും വിനോദ് ഗുരുവായൂര്‍ പറയുന്നു.  മിഷൻ സി തിയറ്ററുകളില്‍ റിലീസ് ചെയ്‍തതിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയിലേക്ക് എത്തുന്നത്.

click me!