Mouni Roy and Suraj Nambiar Wedding : മൗനി റോയിയുടെ വിവാഹം കഴിഞ്ഞു, വരൻ മലയാളിയായ സുരാജ് നമ്പ്യാര്‍

Web Desk   | Asianet News
Published : Jan 27, 2022, 01:56 PM IST
Mouni Roy and Suraj Nambiar Wedding : മൗനി റോയിയുടെ വിവാഹം കഴിഞ്ഞു, വരൻ മലയാളിയായ സുരാജ് നമ്പ്യാര്‍

Synopsis

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നടി മൗനി റോയിയും സുരാജ് നമ്പ്യാരും വിവാഹിതരായി.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നടി മൗനി റോയിയും (Mouni Roy) വ്യവസായി സുരാജ് നമ്പ്യാരും (Suraj Nambiar) വിവാഹിതരായി. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്.

കഥക് നര്‍ത്തികയായിട്ടായിരുന്നു ആദ്യം മൗനി റോയി കലാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'റണ്‍' എന്ന സിനിമയില്‍ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 'ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്' എന്ന പഞ്ചാബി ചിത്രത്തിലും  മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയിയും ദുബായിയിലെ ബാങ്കറായ മലയാളി സുരാജ് നമ്പ്യാരുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ദിവസം തന്നെ മൗനി റോയിയുടെയും സുരാജ് നമ്പ്യാരുടെയും വിവാഹചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. മലയാളി, ബംഗാളി വിവാഹ ചടങ്ങുകളാണ് നടന്നത്. മന്ദിര ബേദി അടക്കമുള്ളവര്‍  മൗനി റോയിക്കും സുരാജ് നമ്പ്യാരിനും ആശംസകള്‍ നേര്‍ത്ത് രംഗത്ത് എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോയും മന്ദിര ബേദി പങ്കുവെച്ചിട്ടുണ്ട്.

അര്‍ജുൻ ബിജിലാനിയും വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. 'മിസ്റ്റര്‍ ആൻഡ് മിസിസ് നമ്പ്യാര്‍' എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്. ആരാധകര്‍ ഇരുവരുടെയും വിവാഹ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ