തിയറ്ററുകളിലേക്ക് 'മിഷന്‍ സി'; അപ്പാനി ശരത്ത് നായകനാവുന്ന ചിത്രം

Published : Oct 02, 2021, 09:38 PM ISTUpdated : Oct 02, 2021, 09:44 PM IST
തിയറ്ററുകളിലേക്ക് 'മിഷന്‍ സി'; അപ്പാനി ശരത്ത് നായകനാവുന്ന ചിത്രം

Synopsis

റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം

അപ്പാനി ശരത്തിനെ (Sarath Appani) നായകനാക്കി വിനോദ് ഗുരുവായൂര്‍ (Vinod Guruvayoor) സംവിധാനം ചെയ്യുന്ന ചിത്രം 'മിഷന്‍ സി' (Mission C) റിലീസിനായി ഒരുങ്ങുന്നു. സംസ്ഥാനത്തെ തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ അറിയിപ്പ് വന്നതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ റോഷിക എന്‍റര്‍പ്രൈസസ് ആണ് ഇവിടെയും വിദേശ രാജ്യങ്ങളിലുമുള്ള ചിത്രത്തിന്‍റെ വിതരണം നിര്‍വ്വഹിക്കുന്നത്. 

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ചിരിക്കുന്ന മിഷൻ സിയെ റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിലിട്ടറി രംഗങ്ങള്‍ ഉള്ളതിനാലാണ് ഈ സര്‍ട്ടിഫിക്കേഷന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. 

 

മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസി'ല്‍ നൈല ഉഷയുടെ 'ആലപ്പാട്ട് മറിയം' എന്ന കഥാപാത്രത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണിത്. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കല സഹസ് ബാല, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില റഹ്മാന്‍, സ്റ്റില്‍സ് ഷാലു പേയാട്, ആക്ഷന്‍ കുങ്ഫൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അബിന്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി