'എന്റെ കണ്ണ് ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു അത്'; ജോഷിയെ കുറിച്ച് വിനോദ് ഗുരുവായൂർ

By Web TeamFirst Published Jul 4, 2021, 6:59 PM IST
Highlights

കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. 

മിഷൻ സിയുടെ പ്രിവ്യു ഷോ ജോഷിയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞതില് സന്തോഷം പങ്കുവെച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം കണ്ടു കഴിഞ്ഞ ശേഷം ജോഷി തന്നെ അഭിന്ദിച്ചു എന്നും അത് തനിക്ക് ലഭിച്ച നാഷണൽ അവാർഡ് ആണെന്നും വിനോദ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ

ജോഷി സർ മിഷൻ സി യുടെ പ്രിവ്യൂ കണ്ടു എന്ന വിവരം നടൻ കൈലാഷ് തന്റെ fb പേജിലൂടെ അറിയിച്ചതിനു ശേഷം, എനിക്ക് വന്നു കൊണ്ടിരിക്കുന്ന ഫോൺ കോളുകൾ നിരവധി ആണ്. ഞാൻ ആദ്യമായി ചെയ്യുന്ന ആക്ഷൻ സിനിമ ജോഷി സാറിനു മുൻപിൽ ആദ്യം കാണിക്കാൻ കഴിഞ്ഞു എന്നത് എന്റെ മഹാഭാഗ്യം… പിന്നെ സിനിമ കഴിഞ്ഞു ചേർത്ത് പിടിച്ചു പറഞ്ഞ വാക്കുകൾ… എനിക്ക് കിട്ടിയ നാഷണൽ അവാർഡാണ്.. എന്റെ കണ്ണ് ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു ആ സമയം.ഒരുപാടു പ്രതിസന്ധികൾ ജീവിതത്തിലുണ്ടായപ്പോഴും, സിനിമ മാത്രം ആണ് ജീവിതം എന്ന് ഉറപ്പിച്ചു നിന്നതിനു ആദ്യമായി കിട്ടിയ അംഗീകാരം.. ഗുരുനാഥൻ മനസ്സ് നിറഞ്ഞു തന്ന ഊർജം.. അത് മാത്രം മതി എനിക്ക് ഇനിയുള്ള പ്രയാണത്തിന്.

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും അവതരിപ്പിക്കുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 

കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!