ഷൂട്ടിനിടെ കൈലാഷ് വലിയ അപകടത്തിൽ പെട്ടിരുന്നു; 'മിഷൻ സി' അനുഭവവുമായി സംവിധായകൻ

By Web TeamFirst Published Aug 2, 2021, 10:36 PM IST
Highlights

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഷന്‍-സി. 

പ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രം മിഷൻ സി റിലീസിനായി കാത്തുനിൽക്കുകയാണ്. ഒടിടി റിലീസ് ആയിട്ടാകും ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തുക എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ ഉണ്ടായ ഒരു അപകടത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.

ഒരു രംഗം ചിത്രീകരിക്കുന്നതിന് ഇടയിൽ നടൻ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. നടന് പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു എന്ന് വിനോദ് പറയുന്നു. അപകട രംഗത്തിന്റെ വീഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ

മിഷൻ സിയുടെ ഷൂട്ട്‌ നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു. കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരിക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു.മിഷൻ സി യുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയേറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്.

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഷന്‍-സി. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!