അണിയറപ്രവര്‍ത്തകരായി സ്ത്രീകള്‍ മാത്രം.. 'വയലറ്റ്സു'മായി മുക്ത ദീദി ചന്ദ്

By Web TeamFirst Published Mar 8, 2019, 4:30 PM IST
Highlights

അണിയറപ്രവര്‍ത്തകരായി സ്ത്രീകള്‍ മാത്രം.. അങ്ങനെയൊരു സിനിമ മലയാളത്തില്‍ വരുന്നു. വയലറ്റ്സ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം സ്‍ത്രീകളാണ്. വനിതാ ദിനത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.  ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയായ മുക്ത ദീദി ചന്ദാണ് വയലറ്റ്സ് സംവിധാനം ചെയ്യുന്നത്.

ദീദി ദാമോദരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പ്രമുഖ നര്‍ത്തകി മല്ലിക സാരാഭായിയാണ് നൃത്തസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഫൌസിയ ഫാത്തിമയാണ്. നീതു മോഹൻദാസാണ് സൌണ്ട് ഡിസൈനര്‍. സംഗീത സംവിധാനം ദ്രുത പെണ്‍ ബാന്റിന് നേതൃത്വം നല്‍കുന്ന ശിവപാര്‍വ്വതി രവികുമാറാണ് നിര്‍വഹിക്കുന്നത്. ഗാനരചന വി എം ഗിരിജ. കലാസംവിധാനം ദുന്ദു , ടൈറ്റില്‍ ഡിസൈൻ ധന്യ, ഫാത്തിമ റഫീഖ് ശേഖര്‍ തീം മ്യൂസിക്, എഡിറ്റിംഗ് ബീന പോള്‍, വസ്ത്രാലങ്കാരം ഡെബലീന ബേറ , മെയ്ക്കപ്പ് അജ്ഞലി നായര്‍. സീമ, സജിത മഠത്തില്‍, പ്രിയങ്ക, സരസ ബാലുശ്ശേരി, അര്‍ച്ചന പത്മിനി എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്.  രാമു, കൈലാഷ്, രണ്‍ജി പണിക്കര്‍, സംവിധായകൻ ഹരിഹരൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സഹധര്‍മ്മിണിയെക്കുറിച്ച് ചെയ്ത സുനന്ദ, കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തില്‍ നടന്ന ഇരിക്കല്‍ സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്ററികളുടെ തുടങ്ങിയവ ഒരുക്കിയ സംവിധായികയാണ് മുക്ത ദീദി ചന്ദ്. അന്താരാഷ്‍ട്ര ഷോര്‍ട് ഫിലീം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'സുനന്ദ' കൊല്‍ക്കത്ത 2019 സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലീം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

click me!