രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ഒക്ടോബർ 15ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചു. കേരളത്തിൽ നാളെ രാവിലെ 10 മണി മുതലാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങുക.
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി സിനിമാസ്വാദകർക്ക് ടിക്കറ്റെടുക്കാവുന്നതാണ്. അതേസമയം, കേരളത്തിൽ നാളെ 10 മണി മുതൽ ആണ് ജയിലർ 2ന്റെ ബുക്കിംഗ് ആരംഭിക്കുക. ഒക്ടോബർ 15ന് ആണ് സിനിമയുടെ റിലീസ്. ജയിലർ 2 കേരളത്തിൽ പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലർ’ക്ക് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ‘ജയിലർ 2’ പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്‌ലറിൽ മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നൽകിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദിലീപ് എന്ന് പേരുള്ള കഥാപാത്രമായി അതിനിർണായകമായ വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ സുരാജ് എത്തുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകിയിട്ടുണ്ട്.
രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആർ. നിർമ്മൽ,സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പിആർഒ: ശബരി.



