
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു സ്സിച്ചോൺ കർമ്മവും നിർമ്മാതാവ് എൻ എം ബാദ്ഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ആരംഭം കുറിച്ചു. എപ്പിക് ഫിലിംസ് & എൻ്റർടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ എൻ എ മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ നരേഷ് കുമാര്‍ ജ, നസീർ അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ലിജു നടേരി.
കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഹ്യൂമർ, വയലൻസ് ചിത്രമാണ് വിപിൻ ആറ്റ്ലി അവതരിപ്പിക്കുന്നത്. ആംഗ്ളോ ഇൻഡ്യൻ സംസ്‌കാരത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും ജീവിത രീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്‍റര്‍ടെയ്നര്‍ ആയിരിക്കും ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സാജിദ് യഹിയയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്. ഡ്രാക്കുള സുധീർ, ജൂഡ് ആൻ്റണി ജോസഫ്, മോസപ്പൻ, നിയ ലൂക്ക്, മുൻസില, ശ്രയാ രാജീവ്, ജേക്കബ് ജോർജ് ജയിംസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം മുഹമ്മദ് സത്താർജി, ഛായാഗ്രഹണം ജോസഫ് സാനിയേൽ (നവാസ് ലെൻസ്മാൻ), എഡിറ്റിംഗ് എ ആർ ജിബീഷ്, കലാസംവധാനം കോയാസ്, മേക്കപ്പ് മനോജ് അങ്കമാലി, കോസ്റ്റ്യൂം ഡിസൈൻ അക്ഷയ അഖിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി സി, അസോസിയേറ്റ് ഡയറക്ടർ രാജി ആർ മേനോൻ, വിഎഫ്എക്സ് വിഷ്ണു മുവി വെഞ്ച്വർ. ഒക്ടോബർ ആദ്യ വാരം കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് കൊച്ചിക്ക് പുറമെ പോണ്ടിച്ചേരി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയാവും. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ