ഏകൻ നായകനായി എത്തുന്ന 'ഹൈക്കു' റിലീസിനൊരുങ്ങുന്നു; തമിഴ്‌നാട് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

Published : Sep 29, 2026, 02:59 PM IST
Haiku Movie

Synopsis

യുവരാജ് ചിന്നസാമി സംവിധാനം ചെയ്ത് ഏകൻ, ശ്രീദേവി, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് 'ഹൈക്കു'. ഒക്ടോബർ ഇരുപത്തിമൂന്നിന് ആഗോളതലത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തും.

ഏകൻ നായകനായി എത്തുന്ന ഹൈക്കു റിലീസിനൊരുങ്ങുന്നു. ആഗോളതലത്തിൽ ഒക്ടോബർ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഏകന്റെ നായികയായി ശ്രീദേവി എത്തുന്ന ചിത്രത്തിൽ ഫെമിന ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്.

വിഷൻ സിനിമ ഹൗസിന്റെ (Vision Cinema House) ബാനറിൽ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ജോ' (Joe) എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ റാം ആണ് ഈ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലെ ഒരുക്കുന്നത്.

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് നേരത്തെ സ്വന്തമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷമുള്ള ഫലങ്ങൾക്കായി കാത്തുനിൽക്കുന്ന പതിവ് രീതിയിൽ നിന്ന് മാറി, ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നെറ്റ്ഫ്ലിക്സ് ഈ ചിത്രത്തോടൊപ്പം ചേർന്നത് തികച്ചും അപൂർവ്വമായ ഒരു നീക്കമാണ്. തമിഴ്, തെലുങ്ക് , മലയാളം തുടങ്ങീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.

പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് 'കോർട്ട്', 'ബേബി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്. 'ജോ', 'കോഴിപ്പണ്ണൈ ചെല്ലദുരൈ' എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ഏകൻ നായകനാകുമ്പോൾ, 'മിന്നൽ മുരളി', 'ശേഷം മൈക്കിൽ ഫാത്തിമ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ്, 'കോർട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബഹുഭാഷാ ചിത്രം 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
സൂരി ചിത്രം 'മണ്ടാടി' ഒടിടി റിലീസിനൊരുങ്ങുന്നു; എവിടെ കാണാം?