ബസ്സിനുള്ളില്‍ 'മോഹമുന്തിരി'ക്ക് ചുവടുവെച്ച് ഉമ്മച്ചി; നന്ദി പറഞ്ഞ് ഗോപി സുന്ദര്‍

Published : Dec 03, 2019, 05:37 PM ISTUpdated : Dec 03, 2019, 06:33 PM IST
ബസ്സിനുള്ളില്‍ 'മോഹമുന്തിരി'ക്ക് ചുവടുവെച്ച് ഉമ്മച്ചി; നന്ദി പറഞ്ഞ് ഗോപി സുന്ദര്‍

Synopsis

ബസിനുള്ളില്‍ 'മോഹമുന്തിരി' ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സുമായി ഉമ്മച്ചി വീഡിയോ പങ്കുവെച്ച് ഗോപി സുന്ദര്‍.

തിരുവനന്തപുരം: അടുത്തിടെ ഏറെ ചര്‍ച്ചയായ ഗാനമാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മധുരരാജയിലെ 'മോഹമുന്തിരി വാറ്റിയ രാവ്'. ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ശ്രദ്ധേയമായ  പാട്ട് ടിക് ടോക്കിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. എന്നാല്‍ ബസ്സിനുള്ളില്‍ ഈ പാട്ടിനൊപ്പം തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന ഉമ്മച്ചിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടുന്നത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ബസ് യാത്രക്കിടെ പാട്ടിന്‍റെ താളത്തില്‍ മതിമറന്ന് ചുവടുവെക്കുകയാണ് ഈ സ്ത്രീ. തന്‍റെ ഗാനത്തിനോട് ഇത്രയധികം സ്നേഹം തോന്നുന്നതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. 

"

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'മോളെ വെച്ച് ജീവിക്കുന്നുവെന്ന് ആളുകൾ പറയാറുണ്ട്, ഇവിടം വരെ എത്തിച്ചത് അവൾ'; മനസു തുറന്ന് നന്ദൂട്ടിയുടെ അമ്മ