ഡെസ്‍കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍; അഭിജിത്ത് സിനിമയിലേക്ക്

Published : Jul 11, 2023, 07:29 PM IST
ഡെസ്‍കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍; അഭിജിത്ത് സിനിമയിലേക്ക്

Synopsis

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക

ടീച്ചര്‍ ക്ലാസില്‍ പാടിയ പാട്ടിന് ഡെസ്കില്‍ താളബോധത്തോടെ കൊട്ടുന്ന ഒരു കൊച്ചുമിടുക്കന്‍റെ വീഡിയോ കഴിഞ്ഞ വാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്ഥി അഭിജിത്ത് ആയിരുന്നു അത്. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് അഭിജിത്ത് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലില്‍ പലര്‍ത്തിയ വീഡിയോ അഭിജിത്തിന്‍റെ ക്ലാസ് ടീച്ചര്‍ പി അര്‍ഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അഭിജിത്ത് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. 

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഒരുക്കുന്ന ചിത്രത്തിന്‍റെ പേര് കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

 

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികന്‍ എന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പാലക്കാട് ആരംഭിക്കും. സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി ജെ മോസ്സസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം പ്രബീഷ് ലിൻസി നിർവഹിക്കുന്നു. സിബു സുകുമാരൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും. ഗാന രചന വി പി ശ്രീകാന്ത് നായർ, നെവിൽ ജോർജ്, പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്, സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ്.

സംഗീതം പഠിപ്പിക്കുന്ന അഞ്ജന ടീച്ചറുടെ ഗോത്ര പാട്ടിന് താളമിട്ട് അഞ്ചാം ക്ലാസുകാരൻ അഭിജിത്ത്: വീഡിയോ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?