20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം

Published : Dec 05, 2025, 04:02 PM IST
Virat Karna

Synopsis

വിരാട് കര്‍ണ്ണയാണ് നായകനായി എത്തുന്നത്.

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ. ക്ലൈമാക്സ് രംഗമൊരുക്കാനായി മാത്രം 20 കോടി രൂപയാണ് നിർമ്മാതാക്കൾ ചിലവഴിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിനായി ഒരുക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ ഒരുക്കിയ വമ്പൻ സെറ്റിലാണ് ക്ലൈമാക്സ് ഒരുക്കുന്നത്. പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിലാണ് ക്ലൈമാക്സ് സംഘട്ടനം ഒരുക്കുന്നത്. ചിത്രത്തിനായി അശോക് കുമാറും സംഘവും ഒരുക്കിയ വിവിധ ക്ഷേത്രങ്ങളുടെ സെറ്റുകളും പ്രേക്ഷകരെ അമ്പരപ്പിക്കും എന്നാണ് സൂചന. ക്ലൈമാക്സിനായി ഒരുക്കിയ സെറ്റും ക്ലൈമാക്സ് ചിത്രീകരണവും കണ്ട മാധ്യമ പ്രവർത്തകരും അമ്പരന്നു പോയെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ "ഓം വീര നാഗ" എന്ന ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും ശ്രദ്ധ നേടിയിരുന്നു. ബ്രഹ്മാണ്ഡ വലിപ്പത്തിൽ നിർമ്മിച്ച ഒരു ശിവ ക്ഷേത്രത്തിൻ്റെ സെറ്റിലാണ് ഈ ഗാനം ഒരുക്കിയത്. നേരത്തെ 1000 നർത്തകർ പങ്കെടുത്ത മറ്റൊരു ബ്രഹ്മാണ്ഡ ഗാനവും ചിത്രത്തിനായി ഒരുക്കിയിരുന്നു. കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ രൂപത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആണ് ഈ ഗാനം ചിത്രീകരിച്ചത്.

ചിത്രത്തിനായി വമ്പൻ ശാരീരിക മാറ്റങ്ങളാണ് നായകൻ വിരാട് കർണ്ണ നടത്തിയത്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ഒരുങ്ങുന്ന ചിത്രത്തിനായി വമ്പൻ തുക ചിലവഴിച്ചു കൊണ്ട് സംവിധായകൻ്റെ കാഴ്ചപ്പാടിനൊപ്പം പൂർണ്ണമായും ചേർന്ന് നിൽക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ. ആത്മീയമായ ഒരു കഥ അതിൻ്റെ എല്ലാ മികവോടെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ വിരാട് കർണ്ണ അവതരിപ്പിക്കുന്ന 'രുദ്ര' എന്ന കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയത് കൊണ്ട് തന്നെ, ചിത്രത്തിന്റെ ടീസറുകൾ, ബിഹൈൻഡ് ദ സീൻ വീഡിയോകൾ എന്നിവയും വൈകാതെ പുറത്തു വരും. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ