കാത്തിരുന്ന ഫസ്റ്റ് ലുക്ക് എത്തി; 'വൈറസ്' അടുത്ത മാസം തീയേറ്ററുകളില്‍

Published : Mar 18, 2019, 06:22 PM IST
കാത്തിരുന്ന ഫസ്റ്റ് ലുക്ക് എത്തി; 'വൈറസ്' അടുത്ത മാസം തീയേറ്ററുകളില്‍

Synopsis

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം. 

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫിലിംഫെയറിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്രീട്ടീഷ് ധ്രുവ പര്യവേഷകനായിരുന്ന ഏണസ്റ്റ് ഷാക്കിള്‍ട്ടന്റെ വാചകവും രണ്ട് കഥാപാത്രങ്ങളുമാണ് പോസ്റ്ററില്‍. 'ആ സമയം മുഴുവന്‍ പ്രകൃതിയാണ് നമുക്കെതിരേ നിന്നത്' എന്നതാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന വാചകം. എന്നാല്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താത്ത നിലയിലുമാണ് പോസ്റ്റര്‍ ഡിസൈന്‍.

കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം. 

രാജീവ് രവിയാണ് 'വൈറസി'ന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കെഎല്‍ 10 പത്തിന്റെ സംവിധായകനും സുഡാനി ഫ്രം നൈജീരിയയുടെ സഹരചയിതാവുമായ  മുഹ്സിന്‍ പരാരി, അമല്‍ നീരദ് ചിത്രം വരത്തന്റെ രചന നിര്‍വ്വഹിച്ച സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. യുവ സംഗീത സംവിധായകനായ സുശിന്‍ ശ്യാം ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. എഡിറ്റിംഗ് സൈജു ശ്രീധരന്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'മോളെ വെച്ച് ജീവിക്കുന്നുവെന്ന് ആളുകൾ പറയാറുണ്ട്, ഇവിടം വരെ എത്തിച്ചത് അവൾ'; മനസു തുറന്ന് നന്ദൂട്ടിയുടെ അമ്മ