'വൈറസ്' തീയേറ്ററുകളിലേക്ക്; കേരളത്തില്‍ 158 സ്ക്രീനുകളില്‍

By Web TeamFirst Published Jun 6, 2019, 11:43 PM IST
Highlights

കേരളത്തിന്‍റെ നിപ അതിജീവനം പ്രമേയമാക്കുന്ന സിനിമയെന്ന നിലയില്‍ ശ്രദ്ധ നേടിയ 'വൈറസ്' കേരളത്തില്‍ മാത്രം 158 സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുക. യുഎഇയിലും ജിസിസിയിലും വ്യാപകമായ റിലീസുണ്ട് ചിത്രത്തിന്.

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെക്കാലമായി കാത്തിരിപ്പുള്ള ആഷിക് അബു ചിത്രം 'വൈറസ്' തീയേറ്ററുകളിലേക്ക്. കേരളത്തിന്‍റെ നിപ അതിജീവനം പ്രമേയമാക്കുന്ന സിനിമയെന്ന നിലയില്‍ ശ്രദ്ധ നേടിയ 'വൈറസ്' കേരളത്തില്‍ മാത്രം 158 സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുക. യുഎഇയിലും ജിസിസിയിലും വ്യാപകമായ റിലീസുണ്ട് ചിത്രത്തിന്.

യുഎഇയില്‍ 43 സ്ക്രീനുകളിലും ജിസിസിയില്‍ 30 സ്ക്രീനുകളിലുമാണ് വൈറസ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുക. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം. 

മുഹ്സിന്‍ പരാരി, സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി. അഡീഷണല്‍ സിനിമാറ്റോഗ്രഫി ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. 

click me!