
നിപ്പ വൈറസ് ബാധയും അതിന്‍റെ പ്രതിരോധവും പശ്ചാത്തലമാക്കുന്ന ആഷിഖ് അബു ചിത്രം 'വൈറസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഈ വരുന്ന വെള്ളിയാഴ്ചയായിരുന്നു നേരത്തെ നിശ്ചയിച്ച റിലീസ് തിയത്. എന്നാല്‍ നിപ വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ റിലീസ് മാറ്റണമെന്ന് സിനിമയുടെ ഫേസ്ബുക്ക് പേജിലും മറ്റും പ്രേക്ഷകരിൽ ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസിംഗ് തിയതിയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വൈറസ് ടീം. നേരത്തെ നിശ്ചയിച്ച തിയതിയില്‍ (ജൂണ്‍ 7) തന്നെ വൈറസ് തിയേറ്ററുകളില്‍ എത്തും.
'വൈറസ്' ടീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.
കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്‍റെ ചലചിത്രാവിഷ്കാരമാണ്. വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ