മാസ്-ത്രില്ലർ ചിത്രവുമായി 'വിശാല്‍'; സുന്ദര്‍ സി ഒരുക്കുന്ന ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി

By Web TeamFirst Published Aug 16, 2019, 11:42 AM IST
Highlights

ആക്ഷൻ-മാസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുര്‍ക്കിയിലും ഹൈദരാബാദിലുമായാണ് നടക്കുന്നത്

വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ആക്ഷന്‍'. തമന്നയും മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ആക്ഷൻ-മാസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുര്‍ക്കിയിലും ഹൈദരാബാദിലുമായാണ് നടക്കുന്നത്.

Here is the Presents ’s next titled ! If this poster excites you,
movie will be more than that! pic.twitter.com/aTXKvt3GAd

— KhushbuSundar ❤️❤️❤️ (@khushsundar)

കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് 'ആക്ഷന്‍'. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് 'ആക്ഷന്‍'.

click me!