ശിവ നിർവാണ സംവിധാനം ചെയ്ത രവി തേജ നായകനായ 'ഇരുമുടി' തിയേറ്ററുകളിലെ വൻ വിജയത്തിന് ശേഷം ഇപ്പോൾ നെറ്റ്ഫ്ലിക്സിലും ഒന്നാമതായി ട്രെൻഡിങ് തുടരുകയാണ്. ആഗോളതലത്തിൽ മുന്നൂറ് കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രം രവി തേജയുടെ കരിയറിലെ എഴുപത്തിയേഴാമത്തെ സിനിമയാണ്.

രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കിയ ഇരുമുടി തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം കൊയ്ത്ത്. ആഗോള കളക്ഷനിൽ 300 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടിയിലും ചിത്രം മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ് 1 ആയി ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 180 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.

പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിച്ചത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

YouTube video player