'റിലീസിന് ഒരു മണിക്കൂര്‍ മുന്‍പേ വിദേശ പ്രൊഫൈലുകളില്‍ നിന്ന് ഡീ​ഗ്രേഡിം​ഗ്'; വിഷ്‍ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

Published : Aug 05, 2022, 10:57 AM IST
'റിലീസിന് ഒരു മണിക്കൂര്‍ മുന്‍പേ വിദേശ പ്രൊഫൈലുകളില്‍ നിന്ന് ഡീ​ഗ്രേഡിം​ഗ്'; വിഷ്‍ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

Synopsis

കേരളത്തില്‍ മാത്രം റിലീസ് ഉള്ള സബാഷ് ചന്ദ്രബോസിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പേ വിദേശ പ്രൊഫൈലുകളില്‍ നിന്ന് ഡീഗ്രേഡിംഗ്.

ഒരിടവേളയ്ക്കു ശേഷം വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമാ റിലീസുകള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. അക്കൂട്ടത്തില്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഒന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന സബാഷ് ചന്ദ്രബോസ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് ആണ് സംവിധാനം. എന്നാല്‍ റിലീസിനു മുന്‍പേ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കേരളത്തില്‍ മാത്രം രാവിലെ 10ന് ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങുന്ന ഒരു ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ രാവിലെ 9 മുതല്‍ പല വിദേശ പ്രൊഫൈലുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയാണെന്ന് വിഷ്ണു പറയുന്നു. ഇത് തിയറ്റര്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമായാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും വിഷ്ണു പറയുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കുറിപ്പ്

ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്... കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..

ALSO READ : തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍? ആദ്യ പ്രദര്‍ശനങ്ങളില്‍ വന്‍ അഭിപ്രായം നേടി ദുല്‍ഖറിന്‍റെ 'സീതാ രാമം'

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ്.  ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്