മലയാളത്തില്‍ സംവിധാന അരങ്ങേറ്റത്തിന് കോളിവുഡ് സഹസംവിധായകന്‍; നായകന്‍ വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍

Published : Oct 15, 2024, 10:08 PM IST
മലയാളത്തില്‍ സംവിധാന അരങ്ങേറ്റത്തിന് കോളിവുഡ് സഹസംവിധായകന്‍; നായകന്‍ വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍

Synopsis

ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ച് ചിത്രത്തിന് തുടക്കം

തമിഴ് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവപരിചയവുമായി മലയാളത്തില്‍ അരങ്ങേറ്റ ചിത്രം ഒരുക്കാന്‍ ഒരാള്‍. കൊമ്പയ്യ എന്ന സിനിമാപ്രവര്‍ത്തകനാണ് സംവിധാന അരങ്ങേറ്റത്തിന് മലയാള സിനിമ തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രീ വന്ദ് ക്രിയേഷൻസ് നിര്‍മ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും പതിമൂന്നിന് ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ നടന്നു.

സംവിധായകൻ കൊമ്പയ്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് നടൻ മണികണ്ഠൻ ആചാരി സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. തുടര്‍ന്ന് വിഷ്ണു ഉണ്ണികൃഷ്ണനും നായിക അഷിക അശോകനും പങ്കെടുത്ത ആദ്യ രംഗവും ചിത്രീകരിക്കപ്പെട്ടു. 
സമ്പന്നനായ ഒരു യുവാവിൻ്റെ ജീവിതവും വെറും സാധാരണക്കാരനായ ഒരു യുവാവിൻ്റെ ജീവിതവുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സമ്പന്നനെ വിഷ്ണു ഉണ്ണി കൃഷ്ണനും സാധാരണക്കാരനായ യുവാവിനെ പുതുമുഖം ശിവാനന്ദും അവതരിപ്പിക്കുന്നു. സാജു നവോദയയാണ് (പാഷാണം ഷാജി) മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടെ താരനിർണ്ണയം പൂർത്തിയായി വരികയാണെന്ന് അണിയറക്കാര്‍ അറിയിച്ചു.

തിരക്കഥ കൊമ്പയ്യ, സംഭാഷണം ശ്യാം പി വി, ഛായാഗ്രഹണം ഷെൻ്റോ വി ആൻ്റോ, പ്രൊഡക്ഷൻ കൺട്രോളർ ശശികുമാർ ഒറ്റപ്പാലം. 
നവംബർ ആദ്യ വാരത്തിൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടും കൊച്ചിയിലുമായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു