FIR release : വിഷ്‍ണു വിശാല്‍ ചിത്രം 'എഫ്ഐആര്‍' റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jan 31, 2022, 08:56 PM IST
FIR release : വിഷ്‍ണു വിശാല്‍ ചിത്രം 'എഫ്ഐആര്‍' റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Synopsis

 'എഫ്ഐആര്‍'  എന്ന ചിത്രത്തില്‍ മഞ്‍ജിമ മോഹനും പ്രധാന കഥാപാത്രമായി എത്തുന്നു.  

വിഷ്‍ണു വിശാല്‍ ചിത്രം 'എഫ്‍ഐആര്‍' (FIR) റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മനു ആനന്ദിന്റെ സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്‍ജിമ മോഹനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

ഒരു വര്‍ഷത്തിലധികമായി ചിത്രം പൂര്‍ത്തിയായിട്ട്. സാങ്കേതി കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. എന്തായാലും 'എഫ്‍ഐആര്‍ 'ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ് എന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ധോണി കിഷോറാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അശ്വത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.  കൊവിഡ് അടക്കമുള്ള കാരണങ്ങളാലായിരുന്നു ചിത്രം ഇത്രയും റിലീസ് നീണ്ടുപോയത്.

റെബ മോണിക്ക, പാര്‍വതി ടി, റെയ്‍സ വില്‍സണ്‍, റാം സി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'എഫ്ഐആര്‍' എത്തുക. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍