
വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഗട്ട കുസ്‍തി'. മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
തെലുങ്കില്‍ 'മട്ടി കുസ്‍തി' എന്ന പേരിലും ചിത്രം എത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
വിഷ്‍ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'എഫ്ഐആ'ര്‍ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. അശ്വത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഐശ്വര്യ ലക്ഷ്‍മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കുമാരി'. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ പങ്കാളിയായിരിക്കുന്നു. മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം. പിആർഒ പ്രതീഷ് ശേഖർ. മേക്ക്‌അപ്പ് അമൽ ചന്ദ്രൻ. കൈതപ്രം ജ്യോതിഷ് കാശി, ജോ പോൾ എന്നിവരും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ.
Read More: വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍