വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍

Published : Apr 14, 2024, 11:59 AM IST
വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍

Synopsis

കാലം മാറിയപ്പോള്‍ വിഷു ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. സോഷ്യല്‍ മീഡിയയിലെ സെലിബ്രേറ്റികളും സിനിമ താരങ്ങളും മലയാളിക്ക് വിഷു ആശംസയുമായി എത്തിയിട്ടുണ്ട്. 

ശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.

നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. സമൃദ്ധിയുടെ ഈ കാഴ്ച ഒരാണ്ടിലേക്ക് മുഴുവനുള്ളതാണ്. എല്ലാവരും കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. 


കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. 

എന്നാല്‍ കാലം മാറിയപ്പോള്‍ വിഷു ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. സോഷ്യല്‍ മീഡിയയിലെ സെലിബ്രേറ്റികളും സിനിമ താരങ്ങളും മലയാളിക്ക് വിഷു ആശംസയുമായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം വിഷു ആശംസ നേര്‍ന്നിട്ടുണ്ട്. താരങ്ങളുടെ വിഷു ആഘോഷം കാണാം. 

 

 

 

 

 

 കേരളത്തില്‍ വിഷു,തമിഴ്നാട്ടില്‍ പുത്താണ്ട്: സര്‍പ്രൈസ് പൊട്ടിക്കാന്‍ ബെസ്റ്റ് ടൈം കണ്ടെത്തി വിജയ്

ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'