ആക്ഷനില്‍ ഒട്ടുംമോശമല്ല വിസ്‍മയയും; തായ് ആയോധനകല പരിശീലിച്ച് മോഹൻലാലിന്റെ മകള്‍- വീഡിയോ

Web Desk   | Asianet News
Published : May 05, 2020, 12:32 PM IST
ആക്ഷനില്‍ ഒട്ടുംമോശമല്ല വിസ്‍മയയും; തായ് ആയോധനകല പരിശീലിച്ച് മോഹൻലാലിന്റെ മകള്‍- വീഡിയോ

Synopsis

തായ് ആയോധനകല പരിശീലിക്കുന്ന വിസ്‍മയ മോഹൻലാല്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാല്‍ എത്രയോ സിനിമകളില്‍ ഗംഭീര ആക്ഷൻ രംഗങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മകൻ പ്രണവ് മോഹൻലാല്‍ നായകനായുള്ള ആദ്യ ചിത്രമായ ആദിയില്‍ പ്രണവ് മോഹൻലാല്‍ പാര്‍ക്കറില്‍ തിളങ്ങിയിരുന്നു. മോഹൻലാലിന്റെ ആക്ഷൻ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ആക്ഷനോട് തനിക്കും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് മകള്‍ വിസ്‍മയയും. തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്‍മയ പങ്കുവച്ചു."

ടോണി എന്നയാളില്‍ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടുന്നത്. മോഹൻലാലിനെപ്പോലെ തന്നെ മകള്‍ വിസ്‍മയ്‍ക്കും ആക്ഷനില്‍ നല്ല താളമുണ്ടെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകും. ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഇതിനകം തന്നെ പത്തായിരത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇനിയെന്നാണ് വെള്ളിത്തിരയില്‍ വിസ്‍മയുടെ ആക്ഷൻ കാണാനാകുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്