
മുംബൈ: ബോളിവുഡ് സംവിധായകർ ശരാശരിയിലും താഴെയുള്ള അഭിനേതാക്കളെയാണ് പ്രോത്സാഹിപ്പിക്കുന്നതിന് എന്ന് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രി വിമർശിച്ചു. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു കശ്മീര്‍ ഫയല്‍സ് സംവിധായകന്‍. രൺബീർ കപൂറിനെപ്പോലുള്ള ഒരു നടന്‍റെ പ്രകടനത്തെ വിമർശിക്കാൻ ഒരു സംവിധായകനും ധൈര്യമില്ലെന്ന് അദ്ദേഹം പരാമർശിച്ചു.
"പ്രകടനം മോശമായാല്‍ അത് മോശമാണെന്ന് പറയാനുള്ള നിലവാരമില്ല അവര്‍ക്ക്. ശ്രമിക്കാൻ ധൈര്യമുണ്ടെങ്കിൽ, അവർ അത് തെളിയിക്കട്ടെ" വിവേക് അഗ്നിഹോത്രി പറഞ്ഞു 'അനിമൽ' എന്ന ചിത്രത്തിന്‍റെ പേരില്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയ്ക്ക് മാത്രം വിമർശനം ലഭിച്ചത് അത് കാരണമാണ്. ആ ചിത്രത്തില്‍ അഭിനന്ദനം മൊത്തം കിട്ടിയത് രണ്‍ബീറിനാണ് എന്നും വിവേക് സൂചിപ്പിച്ചു.
ബോളിവുഡിനെതിരെ എന്നും സംസാരിച്ച അഗ്നിഹോത്രി, മിക്ക സിനിമാ സംവിധായകരും തങ്ങളുടെ പ്രധാന അഭിനേതാക്കളെക്കുറിച്ച് അടച്ചിട്ട മുറിയിലിരുന്ന് തെറ്റുകളും കുറ്റങ്ങളും പറയും. എന്നാല്‍ പരസ്യമായി എന്തെങ്കിലും പറയാൻ അവർക്ക് ധൈര്യമുണ്ടോ? അവർ അങ്ങനെ ചെയ്യുന്നില്ല. അതിനാൽ അവർ അതിന്‍റെ കഷ്ടപ്പാട് അനുഭവിക്കാനും തയ്യാറാകണം.
വളരെ മോശം അഭിനയത്തിനാണ് പല താരങ്ങളും 150 കോടിയൊക്കെ പ്രതിഫലം വാങ്ങുന്നത് എന്നാണ് വിവേക് അഗ്നിഹോത്രി പറയുന്നത്. അര്‍ഹതയുള്ളവര്‍ താരങ്ങളാണ് എന്ന് തെളിയിച്ചവര്‍ ഇത്രയും പ്രതിഫലം വാങ്ങുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും, എന്നാല്‍ ഞങ്ങള്‍ വലിയ താരങ്ങളാണെന്ന് അഭിനയിക്കുന്നവരാണ് പ്രശ്നം എന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കുന്നു.
നേരത്തെ ട്രേഡ് അനലിസ്റ്റ് കോമൾ നഹ്തയുടെ 'ഗെയിം ചേഞ്ചേഴ്‌സ്' എന്ന ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ, 'ആനിമൽ' നെക്കുറിച്ചുള്ള മുഴുവൻ വിമർശനങ്ങളും തനിക്കെതിരെയാണ് വന്നതെന്നും, രണ്‍ബീര്‍ കപൂറിന് എല്ലാ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ മാത്രമേ ലഭിച്ചുള്ളുവെന്നും പറഞ്ഞിരുന്നു.