
ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ താന്‍ ആരംഭിക്കുകയാണെന്ന വിവരം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ഫോളോവേഴ്സിലെ അറിയിച്ചത്. പിന്നാലെ മികച്ച പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്നെ പരിഹസിച്ചും വിമര്‍ശിച്ചും വ്ലോഗ് ചെയ്യുന്ന ചിലര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. താന്‍ സബ്സ്ക്രൈവേഴ്സിന് വേണ്ടി പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ചിലര്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് പബ്ലിക്ക് ആക്കുകയാണെന്ന് രേണു സുധി ആരോപിക്കുന്നു. ഒപ്പം താന്‍ നിയമ നടപടിയിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
“ഞാന്‍ പെയ്ഡ് സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള വിവരം നിങ്ങള്‍ക്ക് അറിയാം. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വലിയ വലിയ ആര്‍ട്ടിസ്റ്റുകളും സെലിബ്രിറ്റികളുമൊക്കെ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്ക് അറിയാം. തങ്ങളുടെ സബ്സ്ക്രൈവേഴ്സിനു വേണ്ടി അവര്‍ ചെയ്യുന്ന പോസ്റ്റുകളുടെയും റീലുകളുടെയുമൊക്കെ സ്ക്രീന്‍ ഷോട്ട് എടുത്ത് റിയാക്ഷന്‍ വീഡിയോ ചെയ്താല്‍ എങ്ങനെയിരിക്കും? വിവരമറിയും. ഇവര്‍ എന്തിനാണ് എന്നോട് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഇനിയും ചെയ്താല്‍ നിയമപരമായി ഞാന്‍ മുന്നോട്ട് പോകും. ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ”, ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ രേണു സുധി പറഞ്ഞു.
സബ്സ്ക്രിപ്ഷന്‍ ആരംഭിച്ച ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് തനിക്ക് ഒരു ലക്ഷത്തിലധികം രൂപ ലഭിച്ചതായി രേണു സുധി അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും നേരത്തേ ശ്രദ്ധേയയാണ് രേണു സുധി. ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് രേണു സുധിക്ക് വഴി തുറന്നതും ഈ പ്രശസ്തി തന്നെ. ബിഗ് ബോസില്‍ പങ്കെടുത്തതും രേണു സുധിക്ക് കരിയറില്‍ നേട്ടമാണ് ഉണ്ടാക്കിയത്. വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന പരിപാടികളൊക്കെ ഷോയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം രേണുവിന് ലഭിച്ചിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് പുറമെ റീലുകളും മ്യൂസിക് വീഡിയോകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി തിരക്കിലാണ് രേണു സുധി. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷനും ആരംഭിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ