അപ്ഡേഷന്‍ എന്തുകൊണ്ട് വൈകുന്നു? വിശദീകരണവുമായി 'വോയ്‍സ് ഓഫ് സത്യനാഥന്‍' നിര്‍മ്മാതാക്കള്‍

Published : May 26, 2023, 07:33 PM ISTUpdated : May 26, 2023, 07:41 PM IST
അപ്ഡേഷന്‍ എന്തുകൊണ്ട് വൈകുന്നു? വിശദീകരണവുമായി 'വോയ്‍സ് ഓഫ് സത്യനാഥന്‍' നിര്‍മ്മാതാക്കള്‍

Synopsis

"ഒരുപാട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, സിജി വർക്കുകൾ ഉള്ളതിനാല്‍.."

ദിലീപിന്‍റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്‍. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. ദിലീപിനൊപ്പം ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്‍റെ പുതിയ അപ്ഡേഷന്‍സ് എന്തുകൊണ്ട് വൈകുന്നു എന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

നിര്‍മ്മാതാക്കളുടെ കുറിപ്പ്

എല്ലാവർക്കും നമസ്കാരം, വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും കോളുകളും വരുന്നുണ്ട്- "എന്തായി വോയിസ് ഓഫ് സത്യനാഥൻ" എന്നുള്ള ചോദ്യങ്ങളുമായി. വിവരം അറിയിക്കാൻ വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.

3 വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥൻ തിയറ്ററുകളിലേക്ക് എത്തുന്നത്. ഒരുപാട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, സിജി വർക്കുകൾ ഉള്ളതിനാലാണ് കൃത്യമായ ഡേറ്റ് അറിയിക്കാൻ സാധിക്കാത്തത്. തീർച്ചയായിട്ടും അടുത്ത പത്ത് ദിവസത്തിനുള്ളിൽ വോയിസ് ഓഫ് സത്യനാഥൻ ഫസ്റ്റ് കോപ്പി ആകുകയും ശേഷം അതിന്‍റെ അപ്ഡേഷൻസ് കൃത്യമായിട്ട് സെൻസർ, ടീസർ, സോംഗ്, ട്രൈലർ, റിലീസ് ഡേറ്റ് അങ്ങനെയുള്ളവ പ്രേക്ഷകരായ നിങ്ങളെ അറിയിക്കുന്നതാണ്.

പിന്നെ നമ്മൾ നല്ല രീതിയിൽ എല്ലാ തരത്തിലുമുള്ള പ്രമോഷൻ ചെയ്തു തന്നെയായിരിക്കും ഈ സിനിമ നിങ്ങളുടെ മുന്നിലോട്ട് എത്തിക്കുന്നത്. എല്ലാപ്രേക്ഷകരുടെയും പൂർണ്ണമായ പിന്തുണ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ. 

സ്നേഹത്തോടെ,

- ബാദുഷ എൻ എം
- ഷിനോയ് മാത്യു
- രാജൻ ചിറയിൽ
(പ്രൊഡ്യൂസേഴ്സ്)

ALSO READ : 'വിവാഹം' പയ്യന്നൂര്‍ കോളെജില്‍ വച്ച്; ക്ഷണക്കത്തുമായി 'സുരേഷേട്ടനും' 'സുമലത ടീച്ചറും'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'