ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു: കെവിൻ സ്‌പെയ്‌സി ചിത്രത്തില്‍ ശക്തമായ വേഷം

Published : May 31, 2025, 11:01 AM IST
ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു: കെവിൻ സ്‌പെയ്‌സി ചിത്രത്തില്‍ ശക്തമായ വേഷം

Synopsis

ബോളിവുഡ് നടി ദിഷ പഠാനി 'ഹോളിഗാർഡ്‌സ്' എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലർ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. 

മുംബൈ: 'ഹോളിഗാർഡ്‌സ്' എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെ ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കും. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 

ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്‌ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 'സ്റ്റാറ്റിഗാർഡ്‌സ് vs ഹോളിഗാർഡ്‌സ്' എന്ന പേരിലുള്ള ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കും ഈ ചിത്രം എന്നാണ് വിവരം. പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് തന്നെ വളരെ ചര്‍ച്ചയായ ചിത്രമാണ് ഇത്. 

നേരത്തെ, ദിഷയുടെ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ ഓൺലൈനിൽ വൈറലായിരുന്നു.  ഇത് ആരാധകർക്കിടയിൽ ആവേശം ജനിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ മെക്സിക്കോയിലെ ഡുറാൻഗോയിൽ ചിത്രീകരണത്തിനിടെയാണ് ഈ ചിത്രം ചോര്‍ന്നത്. 

"ഈ വർഷം ജനുവരിയിൽ തന്നെ ദിഷ മെക്സിക്കോയിലെ ഡുറാൻഗോയിൽ ടൈറീസ് ഗിബ്സൺ, ഹാരി ഗുഡ്വിൻസ് എന്നിവർക്കൊപ്പം ഷൂട്ടിനായി എത്തിയിരുന്നു, വളരെ വിസ്മയകരമായ ഒരു കഥയാണ് ചിത്രം പറയുന്നത്. അതിനാല്‍ തന്നെ അത്ഭുതങ്ങള്‍ക്ക് കാത്തിരിക്കണം" ദിഷയുടെ ആദ്യ ഹോളിവുഡ് ചിത്രം സംബന്ധിച്ച വിവരം പുറത്തുവിട്ട ഒരു കേന്ദ്രം പറഞ്ഞു. 

പക്ഷെ ദിഷയുടെ ആദ്യ ഹോളിവുഡ് പ്രൊജക്ട് ആണെങ്കിലും ആദ്യത്തെ അന്താരാഷ്ട്ര പ്രോജക്റ്റ് അല്ല ഇത്. നേരത്തെ, താരം ജാക്കി ചാനോടൊപ്പം 'കുങ് ഫു യോഗ'യിൽ പ്രവർത്തിച്ചിരുന്നു താരം. ഹോളിവുഡ് ചിത്രത്തിന് പുറമെ, 2025 ൽ തിയേറ്ററുകളിൽ എത്താൻ പോകുന്ന ഐക്കണിക് 'വെൽക്കം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'വെൽക്കം ടു ദി ജംഗിൾ' എന്ന ചിത്രത്തിനും ദിഷ അഭിനയിക്കുന്നു

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു