Night drive : അന്ന ബെന്നും റോഷൻ മാത്യുവും, വൈശാഖിന്റെ 'നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Web TeamFirst Published Dec 9, 2021, 3:32 PM IST
Highlights

വൈശാഖിന്റെ പുതിയ ചിത്രം  'നൈറ്റ് ഡ്രൈവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
 


വൈശാഖിന്റെ (Vysakh) പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ് (Night drive). അന്ന ബെന്നും റോഷൻ മാത്യുവുമാണ് 'നൈറ്റ് ഡ്രൈവി'ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വൈശാഖ് ആയിരുന്നു തന്റെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലുള്ള ചിത്രം 'നൈറ്റ് ഡ്രൈവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

'നൈറ്റ് ഡ്രൈവെ'ന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് വൈശാഖ് അറിയിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്.

റോഷൻ മാത്യു ചിത്രം  നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷം മുമ്പ് തന്നെ കേള്‍പ്പിച്ചതായിരുന്നുവെന്നാണ് വൈശാഖ് പറഞ്ഞത്. എല്ലാവരുടെയും സ്‍നേഹവും പിന്തുണയും തനിക്ക് വേണമെന്നും വൈശാഖ് അഭ്യര്‍ഥിച്ചിരുന്നു. 'നൈറ്റ് ഡ്രൈവ്' ചിത്രത്തില്‍ വൈശാഖിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

click me!