വാർ 2: ഡാൻസ് പരിശീനത്തിനിടെ ഹൃത്വിക് റോഷന് പരിക്ക്; റിലീസ് വൈകുമോ?

Published : Mar 11, 2025, 11:39 AM ISTUpdated : Mar 11, 2025, 12:12 PM IST
വാർ 2: ഡാൻസ് പരിശീനത്തിനിടെ ഹൃത്വിക് റോഷന് പരിക്ക്; റിലീസ് വൈകുമോ?

Synopsis

വാർ 2 ചിത്രീകരണത്തിനിടെ ജൂനിയർ എൻ‌ടി‌ആറിനൊപ്പമുള്ള ഡാൻസിന്‍റെ റിഹേഴ്സലിനിടെ ഹൃത്വിക് റോഷന് കാലിന് പരിക്കേറ്റു. 

മുംബൈ: ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും ഒന്നിച്ചഭിനയിക്കുന്ന ‘വാർ 2’ എന്ന ചിത്രം ബോളിവുഡ് ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരോ അപ്‌ഡേറ്റുകളും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ  വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ‘വാർ 2’ എന്ന ചിത്രത്തിനായി ജൂനിയർ എൻ‌ടി‌ആറിനൊപ്പമുള്ള ഡാന്‍സിന്‍റെ റിഹേഴ്സലിനിടെ ഹൃത്വിക്കിന് കാലിന് പരിക്കേറ്റു എന്നാണ് പറയുന്നത്. 

നാല് ആഴ്ചത്തേക്ക് കാലിന് വിശ്രമം നൽകാനാണ് താരത്തോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അവസാ ഷെഡ്യൂളായി നിശ്ചയിച്ചിരുന്നു ചിത്രത്തിലെ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. മെയ് മാസത്തിൽ ഈ ഗാന രംഗം ചിത്രീകരിക്കും. എന്നാല്‍ ഇത് മൂലം സിനിമയുടെ റിലീസ് വൈകില്ലെന്നാണ് വിവരം.

ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ‘വാർ 2’ എന്ന ചിത്രത്തിനായി ജൂനിയർ എൻ‌ടി‌ആറിനൊപ്പമുള്ള ഗാനത്തിന്റെ റിഹേഴ്സലിനിടെ ഹൃത്വിക് റോഷൻ  വീഴുകയായിരുന്നു. കൂടുതൽ അപകടസാധ്യതകൾ വരുത്താതെ ഈ വലിയ ഗാനം ചിത്രീകരിക്കുന്നതിന് മുമ്പ് കാലിന് വിശ്രമം നൽകണമെന്ന് ഹൃത്വിക്കിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് എന്ന് ഒരു വൃത്തം വ്യക്തമാക്കി. 

ഹൃത്വിക്, ജൂനിയർ എൻ‌ടി‌ആർ എന്നിവർ അഭിനയിക്കുന്ന ഡാൻസ് മെയ് മാസത്തിൽ ചിത്രീകരിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. “എല്ലാ പ്രധാന അഭിനേതാക്കളുടെയും ചിത്രീകരണം പൂർത്തിയായി, ചിത്രം ഇതിനകം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഗാനം ബാക്കിയുള്ളത് ചിത്രത്തിന്റെ പ്രൊമോഷൻ മാർക്കറ്റിംഗ് എന്നിവയെ തടസ്സപ്പെടുത്തുന്നില്ല. വാർ 2 2025 ഓഗസ്റ്റ് 14 ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും” വൃത്തങ്ങൾ അറിയിച്ചു.

അയാൻ മുഖർജി സംവിധാനം ചെയ്ത ‘വാർ 2’, ആദിത്യ ചോപ്രയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ്. ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും കൂടാതെ, ചിത്രത്തിൽ കിയാര അദ്വാനിയും അഭിനയിക്കുന്നു. 

മേജർ കബീർ ധാലിവാൾ എന്ന കഥാപാത്രത്തെ ഹൃത്വിക് വീണ്ടും അവതരിപ്പിക്കും, എൻ‌ടി‌ആർ ജൂനിയർ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത 2019 ലെ ആക്ഷൻ ത്രില്ലർ ചിത്രമായ വാറിന്റെ തുടർച്ചയായാണ് ഈ ചിത്രം.

'ലവ് ഇൻഷുറൻസ് കമ്പനി'കഥ തന്തു ചോര്‍ന്നു: ഡ്രാഗണ്‍ താരം പ്രദീപ് വീണ്ടും ഹിറ്റടിക്കുമോ?

'രാജമൗലി കട്ടകലിപ്പില്‍, അവര്‍ ഇനി ഈ പടത്തില്‍ വേണ്ട' : തിരിച്ചടിക്ക് പിന്നാലെ കടുത്ത നിലപാടില്‍ സംവിധായകന്‍ !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍