
മുംബൈ: യാഷ് രാജ് ഫിലിംസിന്റെ 2019 ലെ ഹിറ്റ് ചിത്രമാണ് വാര്‍. യാഷ് രാജിന്‍റെ സ്വന്തം സ്പൈ യൂണിവേഴ്സില്‍ പെടുന്ന ചിത്രത്തില്‍ ഹൃത്വിക് റോഷൻ ടൈഗര്‍ ഷെറോഫും ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
ഇപ്പോള്‍ സ്പൈ യൂണിവേഴ്സിലെ പഠാന്‍ വന്‍ വിജയമായതോടെ വാർ 2 ന്‍റെ ആലോചനയിലാണ് യാഷ് രാജ് എന്നാണ് വിവരം. ഏറ്റവും പുതിയ വിവരം അനുസരിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയര്‍ എന്‍ടിആര്‍ വാര്‍ 2ല്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. "ഇത് ഔദ്യോഗിക വിവരമാണ്. വാര്‍ 2വില്‍ ഹൃത്വിക്-ജൂനിയർ എൻടിആർ എന്നിവര്‍ എത്തുന്നു. വന്‍ മാറ്റമാണ് വാര്‍ 2 കാസ്റ്റിംഗില്‍ വൈആര്‍എഫ് വരുത്തിയിരിക്കുന്നത്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ആദ്യമായി വാർ 2-ൽ സ്‌ക്രീൻ പങ്കിടും. അയൻ മുഖർജി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക" സൂപ്പർ ചാരനായ കബീറിന്റെ വേഷം ഹൃത്വിക് വീണ്ടും അവതരിപ്പിക്കുമ്പോള്‍. ജൂനിയർ എൻടിആർ ചിത്രത്തിലെ വില്ലന്‍ വേഷത്തിലായിരിക്കുമോ എത്തുക എന്ന സസ്പെന്‍സാണ് ഇനി ബാക്കി.
അതേ സമയം വാര്‍ത്ത ഏജന്‍സി എഎന്‍ഐയും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നുണ്ട്. ഹൃത്വിക്-ജൂനിയർ എൻടിആർ ബോക്സ് ഓഫീസ് പോരാട്ടം എന്ന നിലയിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് ഒരുങ്ങാന്‍ പോകുന്നത്.ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ഇത്. ആദിത്യ ചോപ്രയുടെ ഈ നീക്കം ഒരു ഹിന്ദി ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിക്കാന്‍ കാരണമായേക്കും.
ഒപ്പം സ്പൈ യൂണിവേഴ്സില്‍ പെടുന്ന ഈ ചിത്രത്തിന്‍റ ബോക്‌സ് ഓഫീസ് സാധ്യതകള്‍ കൂട്ടുകയും ചെയ്യും. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം എത്തുന്നത് ദക്ഷിണേന്ത്യന്‍ വിപണിയിലും വാര്‍ 2ന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നത്.
ഷാരൂഖിന്‍റെ പഠാന്‍, സൽമാൻ ഖാന്‍റെ ടൈഗർ ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് യാഷ് രാജ് സ്പൈ യൂണിവേഴ്‌സ്. ഇതില്‍ ടൈഗര്‍ 3ക്ക് ശേഷമായിരിക്കും വാർ 2 ഒരുങ്ങുക എന്നാണ് വിവരം. പഠാനില്‍ ടൈഗറായി സൽമാൻ അതിഥി വേഷം ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ പഠാനില്‍ പലയിടത്തും ഹൃത്വിക്കിന്റെ കബീര്‍ എന്ന റോ ഏജന്‍റിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാർ 2019-ലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
കൊരടാല ശിവയുടെ സെറ്റില്‍ ജൂനിയര്‍ എൻടിആര്‍, വീഡിയോ