ഐശ്വര്യ ലക്ഷ്‍മി 'പൂങ്കുഴലി'യായി മാറിയത് ഇങ്ങനെ, ബിഹൈൻഡ് ദ സീൻ

Published : Apr 05, 2023, 05:00 PM ISTUpdated : Apr 07, 2023, 06:08 PM IST
ഐശ്വര്യ ലക്ഷ്‍മി 'പൂങ്കുഴലി'യായി മാറിയത് ഇങ്ങനെ, ബിഹൈൻഡ് ദ സീൻ

Synopsis

ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍.  

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ' രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'പൊന്നിയിൻ സെല്‍വന്റെ' ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' ഒരു ബിഹൈൻഡ് ദ സീൻ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ്.

മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വനി'ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ 'പൂങ്കുഴലി'യുടെ രൂപം ഒരുക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ അവതരിപ്പിച്ച 'പൂങ്കുഴലി' പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. 'അഗ നാഗ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും.

ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: നിത്യാ മേനൻ ചിത്രം '19(1)(എ)' മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ് ആരാധകർക്ക് നിരാശ; ‘ജനനായകൻ’ റിലീസ് ഇനിയും നീളും
'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം