
എസ് എസ് രാജമൗലിയുടെ ഇതിഹാസ ചിത്രം 'ആര്‍ആര്‍ആര്‍' അടുത്തിടെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ (എച്ച്‍സിഎ) പുരസ്‍കാരങ്ങള്‍ നേടിയിരുന്നു. രാം ചരണും രാജമൗലിയും ചേര്‍ന്നായിരുന്നു അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ചിത്രത്തില്‍ രാം ചരണിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആര്‍ പുരസ്‍കാരങ്ങള്‍ ഏറ്റുവാങ്ങാൻ ഇല്ലാതിരുന്നതില്‍ ആരാധകര്‍ വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ജൂനിയര്‍ എൻടിആറിനും 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ നായിക ആലിയ ഭട്ടിനും പുരസ്‍കാരങ്ങള്‍ അയച്ചുകൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ എച്ചിസിഎ.
അന്താരാഷ്‍ട്ര ചിത്രം, ഗാനം എന്നതിനു പുറമേ മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് 'ആര്‍ആര്‍ആറി'ന്റെ നേട്ടം. പുരസ്‍കാരങ്ങള്‍ സ്വീകരിക്കാൻ ജൂനിയര്‍ എൻടിആര്‍ ഇല്ലാത്തതിനാല്‍ ആരാധകര്‍ എച്ച്‍സിഎയെ ടാഗ്‍ ചെയ്‍തുകൊണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. അദ്ദേഹം മറ്റൊരു സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് എന്നും അതിനാലാണ് പുരസ്‍കാരം ഏറ്റുവാങ്ങാൻ എത്താരുന്നതെന്നും ക്ഷണിച്ചിരുന്നുവെന്നും വ്യക്തമാക്കി എച്ച്‍സിഎ രംഗത്ത് എത്തിയിരുന്നു. എന്തായാലും പുരസ്‍കാരങ്ങള്‍ അയച്ചുകൊടുക്കാൻ എച്ച്‍സിഎ തീരുമാനിച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. എച്ച്‍സിഎ പുരസ്‍കാരങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ട 'ആര്‍ആര്‍ആര്‍' ആരാധകരെ, ജൂനിയര്‍ എൻടിആറിലും ആലിയ ഭട്ടിനും സമര്‍പ്പിക്കുന്ന പുരസ്‍കാരങ്ങള്‍ ഇതാണ്. അടുത്ത ആഴ്‍ച ഇവ അയച്ചുകൊടുക്കും എന്നുമാണ് എച്ച്‍സിഎ എഴുതിയിരിക്കുന്നത്.
ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും വലിയ തരംഗമായിരുന്നു.
അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
Read More: അന്ന് യേശുദാസ് ക്ലാസിക്കൽ ഗായകനായപ്പോള്‍ മൃദംഗവിദ്വാനുള്ള അവാർഡ് നേടിയ പി ജയചന്ദ്രൻ