മോഹന്‍ലാലില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠമെന്ത്? മറുപടിയുമായി എസ്‍തര്‍ അനില്‍

Published : Apr 27, 2026, 11:05 PM IST
what is the biggest lesson you learned from mohanlal here is esther anils answer

Synopsis

നടന്‍ മോഹന്‍ലാലില്‍ നിന്ന് പഠിച്ച പ്രധാന പാഠത്തെക്കുറിച്ച് പറയുകയാണ് നടി എസ്തര്‍ അനില്‍

പ്രതിഭാധനനായ നടന്‍ എന്നതിനൊപ്പം വ്യക്തി എന്ന നിലയിലുള്ള മോഹന്‍ലാലിനെയും മലയാളികള്‍ക്ക് ഇഷ്ടമാണ്. അദ്ദേഹം ജീവിതത്തെയും സൗഹൃദങ്ങളെയുമൊക്കെ കാണുന്ന രീതിയും വ്യക്തിത്വത്തിന്‍റെ ഭാഗം തന്നെയായ അനായാസതയുമൊക്കെ മലയാളികള്‍ക്ക് കണ്ടും കേട്ടും പരിചിതമാണ്. ഇപ്പോഴിതാ മോഹന്‍ലാലില്‍ നിന്ന് പഠിച്ച പാഠത്തെക്കുറിച്ച് പറയുകയാണ് ദൃശ്യം ഫ്രാഞ്ചൈസിയില്‍ അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ച എസ്തര്‍ അനില്‍. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിനാണ് എസ്തറിന്‍റെ മറുപടി.

മോഹന്‍ലാലില്‍ നിന്നും കിട്ടിയിരിക്കുന്ന ഒരു പാഠം എന്താണ് എന്നായിരുന്നു എസ്തറിനോടുള്ള ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെ- ഒരുപാട് പാഠങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനമായി എപ്പോഴും ഒരു കുട്ടിത്തം സൂക്ഷിക്കുക എന്നതാണ്. ഒരു കുട്ടിയായിട്ട് ഇരിക്കുക മനസുകൊണ്ട്, എന്നുള്ളതാണ് ഞാന്‍ എടുത്തിരിക്കുന്ന ഏറ്റവും പ്രധാന കാര്യം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് അത്. അതിന്‍റെ തന്നെ ഒരു തുടര്‍ച്ചയാണ് ഇനി പറയുന്ന പോയിന്‍റ്. കാര്യങ്ങളെ പോകാന്‍ അനുവദിക്കുക. ഒന്നിനെയും ഒരുപാടങ്ങ് പിടിച്ചുവെക്കാതെയിരിക്കുക. അങ്കിള്‍ ഒന്നിനെപ്പറ്റിയും അങ്ങനെ അലട്ടല്‍ ഉള്ള ആളല്ല. ഇന്നിപ്പോള്‍ പത്രക്കാര്‍ എന്തെഴുതി, നാളെ എന്തെഴുതും, ഇന്ന് നന്നായി, നാളെ ചീത്തയായി. അദ്ദേഹം ഈ ലോകത്ത് ഉള്ള ആളേ അല്ല. കുഞ്ഞ് കാര്യങ്ങളില്‍ വളരെ എക്സൈറ്റഡ് ആണ് അദ്ദേഹം, എസ്തര്‍ പറയുന്നു.

അതേസമയം മലയാളത്തില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും ഹൈപ്പോടെ എത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം 3. ഏപ്രില്‍ 2 ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2021 ല്‍ പുറത്തെത്തിയ ദൃശ്യം 2 ന്‍റെ തുടര്‍ച്ചയാണ് ദൃശ്യം 3. കൊവിഡ് സമയത്ത് എത്തിയ ദൃശ്യം 2 ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. അതിനാല്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ഒരു തിയറ്റര്‍ അനുഭവം അവിടെ നഷ്ടമായിരുന്നു. പാന്‍ ഇന്ത്യന്‍ ജനപ്രീതി നേടിയിട്ടുള്ള ഫ്രാഞ്ചൈസി ആയതിനാല്‍ വിപുലമായ രീതിയിലാവും ദൃശ്യം 3 ന്‍റെ റിലീസ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്‍റെ ഉയര്‍ന്ന വിപണിമൂല്യം തിരിച്ചറിഞ്ഞ് ബോളിവുഡിലെ മുന്‍നിര ബാനറുകളും ഇക്കുറി ആശിര്‍വാദ് സിനിമാസിന് ഒപ്പമുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പരാതിയുമായി എത്തിയിരിക്കുന്നത് ഞാന്‍ കേസ് കൊടുത്തയാള്‍'; ലൈംഗിക ചൂഷണ പരാതിയില്‍ പ്രതികരണവുമായി ഷിയാസ് കരിം
'ജോര്‍ജുകുട്ടി'യുടെ ഞെട്ടിക്കല്‍ ഇതാ ഇവിടെ തുടങ്ങുന്നു! പാന്‍ ഇന്ത്യന്‍ കാത്തിരിപ്പേറ്റി മോഹന്‍ലാലിന്‍റെ 'ദൃശ്യം 3' പ്രഖ്യാപനം