
മലയാളത്തിലെ യുവനിര സംവിധായകരില്‍ വേറിട്ട വഴിയേ സഞ്ചരിക്കുന്ന ആളാണ് കൃഷാന്ദ്. ആവാസവ്യൂഹം, പുരുഷപ്രേതം, ഇപ്പോള്‍ തിയറ്ററുകളിലുള്ള മസ്തിഷ്ക മരണം എന്നിവയാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രങ്ങള്‍. യുവസംവിധായകരില്‍ ശ്രദ്ധേയരായ പലര്‍ക്കൊപ്പവും മോഹന്‍ലാല്‍ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും തരുണ്‍ മൂര്‍ത്തിയുടെയും സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളുടെ കൂട്ടത്തില്‍ പലരുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. അതിലൊന്ന് കൃഷാന്ദിന്‍റേതായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുന്‍പേ കൃഷാന്ദ് പറഞ്ഞിരുന്നു. അതൊരു മാസ് പടം ആയിരിക്കുമെന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞിരിക്കുന്നത്. ആ പ്രസ്താവന സംബന്ധിച്ച് ഒരു ഫേസ്ബുക്ക് സിനിമാഗ്രൂപ്പില്‍ വന്ന കിച്ചു എന്നയാളുടെ പോസ്റ്റിന് കൃഷാന്ദ് നല്‍കിയ പ്രതികരണമാണ് സിനിമാപ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ച.
🗣 : "ലാലേട്ടന്റെ കൂടെ ഉള്ള സിനിമയെ പറ്റി എന്തെങ്കിലും പറയാമോ?"
കൃഷാന്ദ് : "It's a mass film.. മാസ് പടം ആയിരിക്കും."
മോഹൻലാലിനെ കയ്യിൽ കിട്ടിയാൽ മാസ് പടം മാത്രമേ ചെയ്യൂ എന്ന് എല്ലാവർക്കും എന്താണൊരു വാശി.!!
ലിജോ വന്നു ട്രാക്ക് മാറ്റി വാലിബൻ ചെയ്തു.
ദിലീഷ് പോത്തന്റെ കൂടെ ഡിസ്കഷൻ നടക്കുന്ന പടവും ഒരു മാസ് ഫ്ലേവർ ആണെന്ന് കേൾക്കുന്നു.
ദേ ഇപ്പൊ കൃഷാന്തും!! 🙂
ഇവർക്ക് ആർക്കും മോഹൻലാൽ എന്ന നടന്റെ മറ്റ് തലങ്ങൾ explore ചെയ്യാൻ താല്പര്യമില്ലേ?
അതിന് താഴെ കൃഷാന്ദ് കുറിച്ച കമന്‍റ് ഇങ്ങനെ- “എടാ ഫൈസീ, നീ അതൊന്ന് തിരിച്ച് ചിന്തിച്ചേ”. കൃഷാന്ദ് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മോഹന്‍ലാല്‍ നായകനായി വരുമ്പോള്‍ ഒരു ഇന്‍ഡസ്ട്രി ഹിറ്റ് അടിക്കാനുള്ള സാധ്യത ഒരു സംവിധായകനും പാഴാക്കുന്നില്ല എന്നാണ് ഒരു കമന്‍റ്. മാസ് അല്ലെങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് സപ്പോര്‍ട്ട് ചെയ്യില്ല എന്നാണ് മറ്റൊരാളുടെ കമന്‍റ്. മലൈക്കോട്ടൈ വാലിബന്‍റെ പരാജയമാണ് അദ്ദേഹം ഉദാഹരിക്കുന്നത്. മാസ് പടം ആ ലെവലില്‍ ചെയ്യാന്‍ മോഹന്‍ലാലിനേ കഴിയൂ എന്നാവും കൃഷാന്ദ് പറഞ്ഞതിന് അര്‍ഥമെന്നാണ് മറ്റൊരാളുടെ കമന്‍റ്. മാസ് പടം അല്ലെങ്കില്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കില്ലെന്നാണ് കൃഷാന്ദ് ഉദ്ദേശിക്കുന്നത് എന്നും സംശയിക്കുന്നവരുണ്ട്. മാസ് പടം ചെയ്താലും സ്വന്തം സിഗ്നേച്ചര്‍ സ്റ്റൈല്‍ നഷ്ടപ്പെടരുതെന്ന് കൃഷാന്ദിനെ ഉപദേശിക്കുന്നുമുണ്ട് കമന്‍റ് ബോക്സില്‍ ചിലര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ