'കോമാളിത്തരം', പൃഥ്വിരാജിനെ അന്ന് വിമര്‍ശിച്ചു, ഇന്ന് നായകനായ സിനിമയിലെ പ്രകടനത്തിന് അഖില്‍ മാരാര്‍ക്ക് ട്രോള്‍

Published : Mar 04, 2026, 08:40 PM IST
akhil marar who once criticized prithvirajs acting skills now trolled for performance in Midnight in Mullankolli

Synopsis

പൃഥ്വിരാജിന്‍റെ അഭിനയത്തെ മുന്‍പ് വിമർശിച്ച അഖിൽ മാരാർ സ്വന്തം സിനിമയിലെ പ്രകടനത്തിന്‍റെ പേരിൽ ട്രോളുകൾ നേരിടുകയാണ്

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സംവിധായകനും നടനും ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനുമൊക്കെയാണ് അഖില്‍ മാരാര്‍. പല വിഷയങ്ങളിലുമുള്ള അഖില്‍ മാരാരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചിട്ടുണ്ട് എല്ലാക്കാലത്തും. രണ്ട് തരം അഭിപ്രായങ്ങളും അവ സൃഷ്ടിക്കാറുണ്ട്. പൃഥ്വിരാജിന്‍റെ അഭിനയത്തെയും നിലപാടുകളെയും അഖില്‍ മാരാര്‍ മുന്‍പ് വിമര്‍ശിച്ചതും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ നായകനായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന്‍റെ പേരില്‍ അഖില്‍ മാരാരും ട്രോള്‍ ചെയ്യപ്പെടുകയാണ്. മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന ചിത്രത്തിലാണ് അഖില്‍ മാരാര്‍ നായകനായി അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എന്നാല്‍ തിയറ്ററില്‍ വിജയം നേടാനായില്ല. അഖില്‍ മാരാര്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞ പഴയ വീഡിയോ വീണ്ടും വൈറല്‍ ആയതിന് പിന്നാലെയാണ് മിഡ‍്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലിയിലെ അഖിലിന്‍റെ പ്രകടനവും ട്രോള്‍ ചെയ്യപ്പെടുന്നത്.

പൃഥ്വിരാജിനെക്കുറിച്ച് മുന്‍പ് അഖില്‍ മാരാര്‍ പറഞ്ഞത് ഇങ്ങനെ

“ബ്രോ ഡാഡി എന്ന് പറയുന്ന സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്ത് അഭിനയിച്ചതാണ്. അതിനകത്ത് ലാലേട്ടന്‍റെയും മീനയുടെയും മകനായി അഭിനയിക്കുന്നത് പൃഥ്വിരാജ് ആണ്. ആ ഒരു കഥാപാത്രം സംവിധായകന്‍ എന്ന നിലയില്‍ വേണമെങ്കില്‍ മറ്റേതെങ്കിലും യുവതാരത്തെ വച്ച് ചെയ്തിരുന്നു എന്നുണ്ടെങ്കില്‍ ആ കഥാപാത്രം കുറച്ചുകൂടി മനോഹരമാവുകയും കുറച്ചുകൂടി യുക്തിഭദ്രമായ ഒരു ഫീല്‍ വരികയും ചെയ്തേനെ. എല്ലാ സിനിമകളിലും ഒരേപോലെയുള്ള ഭാവാഭിനയമാണ്. കൃത്രിമത്വം നിറഞ്ഞ അഭിനയങ്ങളും നാടകമെന്ന് തോന്നിപ്പിക്കത്തക്ക സംഭാഷണ ഡെലിവറികളും ഒക്കെത്തന്നെയാണ് പല സിനിമകളിലും ഒരു നടനെന്ന നിലയില്‍ അദ്ദേഹം ചെയ്തുവച്ചിരിക്കുന്നത്. ഈ ചെയ്തിട്ടുള്ള സിനിമകളും കഥാപാത്രങ്ങളും കണ്ടാല്‍ കോമാളിത്തരങ്ങള്‍ എന്ന് തോന്നിപ്പിക്കത്തക്ക കഥാപാത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്”, അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.

മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലിയിലെ ക്ലൈമാക്സ് സീനിലെ അഖിലിന്‍റെ പ്രകടനമാണ് ട്രോളന്മാര്‍ പ്രധാനമായും ആയുധമാക്കുന്നത്. ഇത്തരത്തില്‍ അഭിനയിക്കുന്ന ഒരാള്‍ക്ക് പൃഥ്വിരാജിനെ എങ്ങനെ വിമര്‍ശിക്കാനാവും എന്നാണ് വിമര്‍ശകരുടെ ചോദ്യം. അതേസമയം പൃഥ്വിരാജ് പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നില്ലെന്നും അഖില്‍ മാരാര്‍ മുന്‍പ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായി മല്ലിക സുകുമാരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. “എന്ത് കണ്ടിട്ടാണ് അടുത്ത കാലത്ത് ഇയാള്‍ പറഞ്ഞത് പൃഥ്വിരാജ് പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കില്ലെന്ന്. എന്തെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ. കുരുതി തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ അവന്‍ എടുത്തിരിക്കുന്ന എല്ലാ പടങ്ങളിലും പുതിയ ആളുകളാണ്. മോഹന്‍ലാലിനെ വച്ച് ഡയറക്റ്റ് ചെയ്യാന്‍ പോയപ്പോഴത്തെ കാര്യമല്ല ഞാന്‍ പറയുന്നത്. അവന്‍റെ പൈസ മുടക്കി എടുക്കുന്ന പടത്തിലൂടെ സംഗീത സംവിധായകര്‍, അഭിനേതാക്കള്‍, എഴുത്തുകാരുമൊക്കെ പുതുതായി എത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷിക്കണ്ട, ആരെയെങ്കിലും സുഖിപ്പിച്ച് എന്തെങ്കിലും കാര്യസാധ്യമുണ്ടെങ്കില്‍ അങ്ങ് പറയുകയാണ്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കുമൊക്കെ പറയാനുണ്ട്. പിന്നെ പറയാത്തത് പാവം കൊച്ചന്‍ ജീവിച്ചുപൊക്കോട്ടെ എന്ന് കരുതിയാണ്. എന്തായാലും അഖില്‍ മാരാര്‍ എന്ന വ്യക്തിയോട് എന്തെങ്കിലുമൊക്കെ ബഹുമാനം ഉണ്ടായിരുന്നത് ഇത്തരം ലൂസ് ടോക്കിലൂടെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഞാനൊരു ട്രോളന്‍ ആയിട്ടാണ് ‍കാണുന്നത്”, മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

32 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ചിത്രീകരണം പൂർത്തിയായി
'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്..'; തുറന്നടിച്ച് വിജയ്