'സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്ത്?', വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

Published : Feb 20, 2023, 05:21 PM IST
'സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്ത്?', വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

Synopsis

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

രാജ്യത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാൻ. കുടുംബബന്ധങ്ങള്‍ക്കും വളരെ പ്രാധാന്യം കൊടുക്കുന്ന താരവുമാണ് ഷാരൂഖ്. ഭാര്യയെയും കുട്ടികളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഷാരൂഖ് ഖാന് നൂറ് നാവാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്തെന്ന് പറയുകയാണ് ഇപ്പോള്‍ ഷാരൂഖ്.

എന്താണ് സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്ന് ട്വിറ്ററില്‍ ഒരു ആരാധകൻ ചോദിക്കുകയായിരുന്നു. ഭാര്യ ഗൗരിയെ കുറിച്ചായിരുന്നു ചോദ്യത്തിന് താരം മറുപടി പറഞ്ഞത്. ലാളിത്യമാര്‍ന്ന ഹൃദയവും മനസുമുള്ളവളാണ് ഗൗരി. കുടുംബത്തിന്റെയും സ്‍നേഹത്തിന്റെയും നന്മയില്‍ അവര്‍ ഞങ്ങളെ വിശ്വസിപ്പിക്കുന്നു എന്നുമായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

'പഠാൻ' എന്ന ചിത്രമാണ് ഷാരൂഖിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകൻ. ഷാരൂഖ് ഖാൻ ചിത്രത്തിന്റെ കളക്ഷൻ 1000 കോടിയിലേക്ക് അടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

Read More: സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ