
ഹൈദരാബാദ്: രാഷ്ട്രീയ സ്വയം സേവക് സംഘിനെക്കുറിച്ച് ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ വന്‍ ചിത്രങ്ങള്‍ എഴുതിയ വിജയേന്ദ്ര പ്രസാദ് രചന നിര്‍വഹിക്കുന്ന സിനിമ വരുന്നു എന്നത് മുന്‍പ് തന്നെ വാര്‍ത്തയായിരുന്നു. ഇത് വിജയേന്ദ്ര പ്രസാദ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന സംവിധായകന്‍ എസ്എസ് രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്.
ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി തന്റെ പിതാവ് വിജയേന്ദ്ര പ്രസാദിന്റെ ആർഎസ്‌എസിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്‍റെ തിരക്കഥ വായിച്ച് അതിലെ ഇമോഷന്‍ കാരണം താന്‍ പലയിടത്തും കരഞ്ഞുവെന്നാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ പറയുന്നത്.
"എനിക്ക് ആർഎസ്‌എസിനെ കുറിച്ച് വലിയ അറിവില്ല. തീര്‍ച്ചയായും ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ ഉണ്ടായി, അവരുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്, അവർ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചൊന്നും ഞാന്‍ മനസിലാക്കിയിട്ടില്ല. പക്ഷേ എന്റെ അച്ഛന്റെ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. അത് വളരെ വൈകാരികമാണ്. ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു, ആ തിരക്കഥ എന്നെ കരയിച്ചു, പക്ഷെ എന്‍റെ ഈ ഇമോഷണലായ പ്രതികരണവും കഥയുടെ ചരിത്ര പാശ്ചത്തലവുമായി ബന്ധമില്ല".
"ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും വളരെ മികച്ചതുമാണ്. പക്ഷേ അത് സമൂഹത്തെ എങ്ങനെ കാണുന്നു എന്നത് എനിക്കറിയില്ല. ഇത് പറയുമ്പോള്‍ എന്റെ അച്ഛൻ എഴുതിയ തിരക്കഥ ഞാൻ സംവിധാനം ചെയ്യുമോ? എന്ന് ചോദിച്ചേക്കാം. ഒന്നാമതായി ഈ സിനിമ എങ്ങനെ നടക്കും എന്ന് എനിക്കറിയില്ല. കാരണം അച്ഛൻ മറ്റേതെങ്കിലും സംവിധായകര്‍ക്കോ അല്ലെങ്കിൽ നിർമ്മാതാവിനു വേണ്ടിയാണോ ഈ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് എനിക്ക് ഉറപ്പില്ല. അതിനാല്‍ ഈ ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല. .ആ കഥ സംവിധാനം ചെയ്യാൻ ലഭിച്ചാല്‍ അതൊരു ബഹുമതി തന്നെയാണ്. കാരണം ഇത് വളരെ മനോഹരവും വൈകാരികവുമായ ഒരു ഡ്രാമയാണ്. പക്ഷേ തിരക്കഥ സമൂഹത്തില്‍ എന്ത് പ്രതികരണം ഉണ്ടാക്കും എന്ന് എനിക്ക് ഉറപ്പില്ല. അത് നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാൻ പറയുന്നില്ല. കാരണം ഇനിക്കതില്‍ ഉറപ്പില്ല"
തെലുങ്ക് സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമാണ് വിജയേന്ദ്ര പ്രസാദ്. തെലുങ്കിന് പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ആർആർആർ, ബജ്‌രംഗി ഭായ്ജാൻ, മണികർണിക, മഗധീര, മെർസൽ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. രാജമൗലിയുടെ അടുത്ത ചിത്രം അടക്കം ഒരു കൂട്ടം വലിയ പടങ്ങള്‍ ഇദ്ദേഹത്തിന്‍റെതായി വരാനുണ്ട്.
'മയില്‍സാമിയുടെ അവസാന ആഗ്രഹം നിറവേറ്റും', ആദരാഞ്‍ജലി അര്‍പ്പിച്ച് രജനികാന്ത്- വീഡിയോ
രാംചരണിന്‍റെ റോളിനെ പുകഴ്ത്തി ജെയിംസ് കാമറൂണ്‍ - വീഡിയോ