എന്താവും ഹിന്ദി 'ദൃശ്യം 3' ലെ ആ മാറ്റം? ആകാംക്ഷയില്‍ മലയാളി പ്രേക്ഷകരും

Published : May 29, 2026, 07:18 PM IST
what will be the change in drishyam 3 hindi remake malayalee audience also awaits to see ajay devgn movie

Synopsis

ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്‍റെ ഹിന്ദി റീമേക്ക് ഒക്ടോബർ 2-ന് റിലീസ് ചെയ്യും

മറുഭാഷാ പ്രേക്ഷകരും ആവേശത്തോടെ കാണാറുള്ള മോളിവുഡിന്‍റെ ഫ്രാഞ്ചൈസി. ദൃശ്യം സിരീസിനുള്ള സവിശേഷ നേട്ടമാണ് അത്. ഇക്കാരണത്താല്‍ത്തന്നെ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം വരുന്നതായ വിവരം അറിഞ്ഞതു മുതല്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും കാത്തിരിപ്പ് ഉയര്‍ന്നിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഒരേ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് ആയിരുന്നു അത്. ഈ ഭാഷകളിലൊന്നും ദൃശ്യം 3 ന്‍റെ റീമേക്കുകള്‍ ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പാണ്. എന്നാല്‍ മറ്റൊരു ഭാഷയിലെ റീമേക്ക് അതിന്റെ പണിപ്പുരയിലാണ്. അതിന്‍റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 2 നാണ് അത്. ഇന്ത്യ ഒട്ടാകെയുള്ള ദൃശ്യം ആരാധകര്‍ക്കിടയില്‍ ഹിന്ദി പതിപ്പിന് ഇക്കുറി സവിശേഷ ശ്രദ്ധ ലഭിക്കുമെന്ന് ഉറപ്പാണ്.

ദൃശ്യം 2 മലയാളി പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും കണ്ടിട്ടില്ലെങ്കിലും കണ്ടവര്‍ക്ക് നല്ല അഭിപ്രായമാണ്. ദൃശ്യം 3 കണ്ട മലയാളികളും അല്ലാത്തവരുമായ പ്രേക്ഷകര്‍ ഹിന്ദി റീമേക്കിനുവേണ്ടി ഇത്തവണ കൂടുതല്‍ കാത്തിരിക്കുന്നുണ്ട്. അതിനൊരു കാരണവുമുണ്ട്. മലയാളം ഒറിജിനലില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുക. ജീത്തു ജോസഫ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായാണ് അവര്‍ അറിയിച്ചതെന്നും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജീത്തു അറിയിച്ചിരുന്നു. മലയാളം ഒറിജിനല്‍ കണ്ടവര്‍ക്കും ആകാംക്ഷ സൃഷ്ടിക്കുന്ന ഘടകം ഇതാണ്.

ഏത് ചിത്രവും റീമേക്ക് ചെയ്യുന്നവര്‍ തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചികളും സാംസ്കാരികമായ വ്യത്യാസങ്ങളുമൊക്കെ മുന്നില്‍ക്കണ്ട് ചില തിരുത്തലുകള്‍ റീമേക്കുകളില്‍ വരുത്താറുണ്ട്. എന്നാല്‍ ദൃശ്യം പോലെ ഒരു ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ റീമേക്കില്‍ അങ്ങനെ യഥേഷ്ടം മാറ്റങ്ങള്‍ സാധിക്കില്ല. അവിടെയാണ് ദൃശ്യം 3 വ്യത്യസ്തമാവുന്നത്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെയല്ല ജീത്തു ദൃശ്യം 3 ഒരുക്കിയിരിക്കുന്നത്. ത്രില്ലിംഗ് ഘടകങ്ങള്‍ ഉണ്ടെങ്കിലും കേന്ദ്ര കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ മാനസിക തലത്തിലാണ് ചിത്രത്തില്‍ പ്രാധാന്യം. ഇതില്‍ ഹിന്ദി റീമേക്കുകാര്‍ മാറ്റം വരുത്തുമ്പോള്‍ അതിന്‍റെ ഫൈനല്‍ ഔട്ട് എങ്ങനെ വരും എന്നത് മലയാളി പ്രേക്ഷകരിലും കൗതുകം സൃഷ്ടിക്കുന്നുണ്ട്. ഒക്ടോബര്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. ഹിന്ദി ദൃശ്യം ആദ്യ ഭാഗത്തില്‍ കഥയില്‍ പ്രാധാന്യമുള്ള ദിവസമായിരുന്നു ഇത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ചിറ്റമ്മ നയം'; വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയിൽ സന്തോഷ് പണ്ഡിറ്റ്
'ഞാനുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു'; ഗുരുതര ആരോപണവുമായി അതുല്യ