Oscars 2023: 'നാട്ടു നാട്ടിൽ' പ്രതീക്ഷയോടെ ഇന്ത്യ; ഓസ്കർ പ്രഖ്യാപനം നാളെ, അവാര്‍ഡ് നിശ എപ്പോൾ, എവിടെ കാണാം ?

Published : Mar 12, 2023, 06:23 PM ISTUpdated : Mar 12, 2023, 07:43 PM IST
Oscars 2023: 'നാട്ടു നാട്ടിൽ' പ്രതീക്ഷയോടെ ഇന്ത്യ; ഓസ്കർ പ്രഖ്യാപനം നാളെ, അവാര്‍ഡ് നിശ എപ്പോൾ, എവിടെ കാണാം ?

Synopsis

ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആണ് ചിത്രത്തിലെ നാട്ടു നാട്ടു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

95–ാമത് ഓസ്കര്‍ നിശയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30നാണ് ഒസ്കാർ പ്രഖ്യാപനത്തിന് തിരശീല ഉയരുന്നത്. ആർ ആർ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യൻ പ്രേക്ഷകരുടെ പ്രതീക്ഷ. ആരൊക്കെയാകും വിജയികൾ എന്നറിയാൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലേയ്ക്കാണ് ഏവരുടെയും കണ്ണുകള്‍. 

തിങ്കളാഴ്ച രാവിലെ 5.30ന് ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടക്കും. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യയിൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ അവാർഡ് നിശ തത്സമയം കാണാൻ സാധിക്കും. 

യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കാദമി അവാർഡുകൾ ലൈവ് സ്ട്രീം ചെയ്യും. എച്ച് യു എൽ യു ലൈവ് ടിവി, ഡയറക്ട് ടിവി, FUBO ടിവി, AT&T ടിവി എന്നിവയിലും പുരസ്കാര ചടങ്ങ് കാണാം. ഈ പ്ലാറ്റ്‌ഫോമുകളിൽ മിക്കതിലും പേയ്‌മെന്റ് ഘടകം ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യൻ സിനിമാസ്വാദകര്‍ വളരെ ആവേശത്തോടും ആകാംക്ഷയോടും ആണ് ഇത്തവണത്തെ ഓസ്‌കാർ കാണുന്നത്. അതിനുകാരണം ആകട്ടെ ആർആർആർ എന്ന രാജമൗലി ചിത്രവും. ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആണ് ചിത്രത്തിലെ നാട്ടു നാട്ടു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധായകൻ എംഎം കീരവാണിയും ഗായകരായ രാഹുൽ സിപ്ലിഗഞ്ച്-കാല ഭൈരവയും ചേർന്ന് ഈ ഗാനം വേദിയില്‍ തത്സമയം അവതരിപ്പിക്കുമെന്നാണ് വിവരം.  

ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. അവർക്ക് പകരം ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്.  താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

ഈ വര്‍ഷത്തെ ഓസ്കര്‍ നോമിനേഷനുകള്‍ ചുവടെ 

മികച്ച സിനിമ 

  • ആൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
  • അവതാർ ദി വേ ഓഫ് വാട്ടർ 
  • ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ 
  • എൽവിസ് 
  • എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് 
  •  ദി ഫാബെൽമാൻസ്
  • ടാർ 
  • ടോപ് ഗൺ മാവെറിക്ക് 
  • ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് 
  •  വുമൺ ടോക്കിങ് 

മികച്ച സംവിധായകൻ 

  • മാർട്ടിൻ മക്ഡൊനാഗ് - ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ 
  • ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും - ചിത്രം : എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് 
  • സ്റ്റീവൻ സ്പിൽബർഗ് - ചിത്രം : ദി ഫാബൽമാൻസ്
  • ടോഡ് ഫീൽഡ് - ചിത്രം : ടാർ
  • റൂബൻ ഓസ്റ്റ്ലണ്ട് -   ചിത്രം : ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് 

മികച്ച നടൻ 

  • ഓസ്റ്റിൻ ബട്ട്ലർ - ചിത്രം  : എൽവിസ്
  • കോളിൻ ഫാരെൽ -  ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ 
  • ബ്രണ്ടൻ ഫ്രേസർ : ചിത്രം :  ദി വെയ്ൽ 
  • പോൾ മെസ്ക്കൽ - ചിത്രം : ആഫ്റ്റർസൺ
  • ബിൽ നൈഗി - ചിത്രം : ലിവിങ് 

മികച്ച നടി 

  •  കേറ്റ് ബ്ലാഞ്ചെറ്റ് - ചിത്രം : ടാർ
  •  അന ദെ അർമാസ് - ചിത്രം : ബ്ളോണ്ട്
  •  ആൻഡ്രിയ റൈസ്ബറോ - ചിത്രം : ടു ലെസ്ലി
  • മിഷേൽ വില്യംസ് - ചിത്രം : ദി ഫാബൽമാൻസ്
  • മിഷേൽ യോ - ചിത്രം :  എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് 

മികച്ച സഹനടൻ 

  • ബ്രണ്ടൻ ഗ്ലീസൺ -  ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ 
  • ബ്രയാൻ ടയർ ഹെൻറി -  ചിത്രം :  കോസ്‌വേ
  • ജൂഡ് ഹിർഷ് -  ചിത്രം :  ദി ഫാബൽമാൻസ്
  • ബാരി കിയോഗൻ -  ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ 
  • കെ ഹുയ് ക്വാൻ - ചിത്രം :  എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് 

മികച്ച സഹനടി 

  • ഏഞ്ചല ബാസെറ്റ് - ചിത്രം :  ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ 
  • ഹോങ് ചൗ - ചിത്രം :  ദി വെയ്ൽ 
  • കെറി കോണ്ടൻ  -  ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ 
  •  ജാമി ലീ കർട്ടിസ് - ചിത്രം :  എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് 
  • സ്റ്റെഫാനി ഹ്സു - ചിത്രം :  എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് 

മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം

  • ആൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് - ജർമനി 
  • അർജന്റീന, 1985 - അർജന്റീന
  • ക്ലോസ് - ബെൽജിയം
  •  ഇഒ - പോളണ്ട്
  •  ദി ക്വായറ്റ് ഗേൾ -  അയർലൻഡ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ

  •  ആൾ ദാറ്റ് ബ്രേത്സ്
  •  ഓൾ ദി ബ്യൂട്ടി ആൻറ് ബ്ലൂഡ്‌ഷെഡ് 
  •  ഫയർ ഓഫ് ലവ് 
  •  എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിന്റേഴ്സ് 
  •  നവൽനി 

ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രങ്ങൾ 

  • എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് - 11 നോമിനേഷനുകൾ 
  • ആൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് - 9 നോമിനേഷനുകൾ 
  • ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ  - 9 നോമിനേഷനുകൾ 
  • എൽവിസ് - 8 നോമിനേഷനുകൾ 
  • ദി ഫാബൽമാൻസ് -  7  നോമിനേഷനുകൾ 

'എരിയുന്ന തീയ്ക്കും പുകയ്ക്കും നടുവിൽ ജീവൻ അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്നവർ'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'