മമ്മൂട്ടിക്കുവേണ്ടി എന്നാണ് എഴുതുന്നത്? മുരളി ഗോപിയുടെ മറുപടി

By Web TeamFirst Published Apr 9, 2019, 3:46 PM IST
Highlights

'ഇത്രയും ഡെപ്‌തോടുകൂടി കഥാപാത്രത്തെ ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും.'

'ലൂസിഫറി'ന്റെ വന്‍ വിജയം നല്‍കുന്ന ആശ്വാസത്തിലാണ് മലയാള ചലച്ചിത്ര വ്യവസായം. എട്ട് ദിവസം കൊണ്ട് 100 കോടി എന്ന മാന്ത്രികസംഖ്യ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടുമ്പോള്‍ മുരളി ഗോപി എന്ന തിരക്കഥാകൃത്ത് കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. മുന്‍പ് തിരക്കഥയൊരുക്കിയ സിനിമകളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നെങ്കിലും ഒരു വലിയ വിജയം അദ്ദേഹത്തെ തേടിയെത്തുന്നത് ഇപ്പോഴാണ്. മോഹന്‍ലാലിനും പൃഥ്വിരാജിനും ദിലീപിനുമൊക്കെ വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി എന്നാണ് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുക? ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി ഇങ്ങനെ പറയുന്നു.

'മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.'

അതേസമയം ഒരു മലയാള ചിത്രത്തിന് ഇതുവരെ അപ്രാപ്യമായിരുന്ന വിജയമാണ് ലൂസിഫര്‍ നേടിയിരിക്കുന്നത്. 100 കോടി ചിത്രങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും എട്ട് ദിവസത്തെ ഗ്രോസ് കളക്ഷനായി 100 കോടി നേടുന്ന ഒരു മലയാളചിത്രം ആദ്യമാണ്. മികച്ച മാര്‍ക്കറ്റിംഗ്, വിതരണ സംവിധാനങ്ങള്‍ തന്നെയാണ് ലൂസിഫറിന്റെ ഈ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നില്‍. മലയാളസിനിമ സാധാരണ പ്രദര്‍ശനത്തിനെത്താത്ത പല യൂറോപ്യന്‍ രാജ്യങ്ങളിലും ലൂസിഫറിന് പ്രദര്‍ശനമുണ്ടായിരുന്നു. ഗള്‍ഫിന് പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലൊക്കെ അനേകം സ്‌ക്രീനുകളും. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലായിരുന്നു റിലീസ്.

click me!