'ഓസ്‍കറുമായി എത്തുമ്പോള്‍ തൊടാൻ അനുവദിക്കണം', രാം ചരണിന്റെ ആശംസകള്‍ക്ക് ഷാരൂഖിന്റെ മറുപടി

Published : Jan 10, 2023, 08:01 PM IST
'ഓസ്‍കറുമായി എത്തുമ്പോള്‍ തൊടാൻ അനുവദിക്കണം', രാം ചരണിന്റെ ആശംസകള്‍ക്ക് ഷാരൂഖിന്റെ മറുപടി

Synopsis

'ആആര്‍ആര്‍' ഓസ്‍കര്‍ പരിഗണനാപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'പഠാന്റെ' ട്രെയിലര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. താരങ്ങള്‍ അടക്കമുള്ള ഒട്ടേറെ പേര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിരുന്നു. ട്രെയിലര്‍ പങ്കുവെച്ച് നടൻ രാം ചരണും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രാം ചരണിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

'പഠാന്' എല്ലാവിധ ആശംസകളും. ആക്ഷൻ രംഗങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം താങ്കളെ കാണുന്നതിനായി കാത്തിരിക്കുന്നു ഷാരൂഖ് ഖാൻ സര്‍ എന്നായിരുന്നു രാം ചരണ്‍ ട്രെയിലര്‍ പങ്കുവെച്ച് ട്വീറ്റ് ചെയ്‍തത്. വളരെ നന്ദി മെഗാ പവര്‍ സ്റ്റാര്‍ രാം ചരണ്‍ എന്ന് മറുപടിയുമായി ഷാരൂഖ് ഖാനും രംഗത്ത് എത്തി. നിങ്ങളുടെ 'ആര്‍ആര്‍ആര്‍' സംഘം ഓസ്‍കറുമായി വരുമ്പോള്‍ അത് തൊടാൻ എന്നെ അനുവദിക്കണം എന്നും ഷാരൂഖ് ഖാൻ മറുപടിയായി എഴുതി.

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ 'ആര്‍ആര്‍ആര്‍' ഓസ്‍കറിന്റെ വിവിധ പരിഗണനാപട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഇടംപിടിച്ചത്. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്

'പഠാൻ' എന്ന ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട രണ്ട് ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലി വലിയ വിവാദത്തിലായിരുന്നു. ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. സിദ്ധാര്‍ഥ് ആനന്ദ്  തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.  ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Read More: കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ