ഹനുമാന്‍ എവിടെ? 'രാമായണ' ട്രെയ്‍ലറില്‍ സണ്ണി ഡിയോള്‍ ആരാധകര്‍ നിരാശയില്‍

Published : Jul 30, 2026, 05:31 PM IST
where is hanuman audience ask makers of ramayana after trailer release

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം സിനിമയുടെ ട്രെയ്‍ലര്‍ ഇന്ന് പുലര്‍ച്ചെയാണ് പുറത്തിറങ്ങിയത്.

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഭാഷാതീതമായി കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. രാമായണത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ ഇന്ന് പുലര്‍ച്ചെ 4.15 നാണ് പുറത്തുവിട്ടത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവും രാമായണ ട്രെയ്‍ലര്‍ തന്നെ. രണ്ട് ഭാഗങ്ങളായി പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ വന്‍ കാഴ്ച നേടുമ്പോഴും ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതിഹാസത്തിലുള്ള വൈകാരികമായ ആഴത്തിന് പകരം ഒരു ദൃശ്യവിരുന്ന് എന്ന തരത്തിലാണ് അണിയറക്കാര്‍ ചിത്രത്തെ സമീപിച്ചിരിക്കുന്നത് എന്നതാണ് അതില്‍ പ്രധാനം. വിമര്‍ശനം അല്ലെങ്കില്‍ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗത്തെ നിരാശപ്പെടുത്തിയത് ഒരു അസാന്നിധ്യമാണ്. മറ്റാരുടേതുമല്ല, ഹനുമാന്‍റേതാണ് അത്.

രാമായണ കഥയില്‍ ശ്രീരാമനൊപ്പം സജീവ സാന്നിധ്യമായ, ഇതിഹാസത്തില്‍ നിരവധി ശ്രദ്ധേയ മുഹൂര്‍ത്തങ്ങളില്‍ പങ്കാളിത്തമുള്ള ഹനുമാന്‍ നാല് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ഇല്ല എന്നത് ആസ്വാദകരെ തെല്ലൊന്ന് ഞെട്ടിച്ചു. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ഹനുമാനെ അവതരിപ്പിക്കുന്നത്. തങ്ങളുടെ പ്രിയ താരത്തിന്‍റെ കഥാപാത്രത്തെ പ്രതീക്ഷിച്ചിരുന്ന് കാണാത്തത് സണ്ണി ഡിയോള്‍ ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ ബിഗ് സ്ക്രീനില്‍ എത്തുമ്പോള്‍ ഈ നിരാശ മറികടക്കുന്ന തരത്തിലായിരിക്കും ഹനുമാന്‍റെ അവതരണം എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍ എത്തുന്ന ചിത്രത്തില്‍ സീതാദേവിയായി എത്തുന്നത് സായ് പല്ലവിയാണ്. രാവണനായി എത്തുന്നത് കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ നേടിയ യഷ് ആണ്.

ശോഭനയ്ക്കും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷമുണ്ട്. കൈകേയിയാണ് ശോഭനയുടെ കഥാപാത്രം. ദൂരദർശനിലെ രാമായണം പരമ്പരയില്‍ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദശരഥ മഹാരാജാവിന്‍റെ കഥാപാത്രമാണ് അരുണ്‍ അവതരിപ്പിക്കുന്നത്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും ഇന്ദ്രനായി കുണാൽ കപൂറും വേഷമിടുന്നുണ്ട്.

രണ്ട് ഓസ്കര്‍ ജേതാക്കള്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും പ്രത്യേകതയാണ്. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനുമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. 75 കോടിക്കാണ് രാമായണ രണ്ട് ഭാഗങ്ങളുടെയും മ്യൂസിക് റൈറ്റ്സ് ടി സിരീസ് സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി റിലീസ് ആയാണ് ആദ്യ ഭാഗം തിയറ്ററുകളില്‍ എത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ സെറ്റിൽ മോഹൻലാലിന്റെ കമന്റടി വലിയ ബുദ്ധിമുട്ടുണ്ടാക്കി..'; തുറന്നുപറഞ്ഞ് ജോളി ഈശോ
'ഫുള്‍ കൈ ഇടാൻ പറ്റില്ല, പിക്ക് ലൈനിട്ട കയ്യുമായി രേണുവിന്റെ ഡാൻസ്'; പോരാളിയാണെന്ന് ആരാധകർ