'ഫുള്‍ കൈ ഇടാൻ പറ്റില്ല, പിക്ക് ലൈനിട്ട കയ്യുമായി രേണുവിന്റെ ഡാൻസ്'; പോരാളിയാണെന്ന് ആരാധകർ

Published : Jul 30, 2026, 04:28 PM IST
Renu Sudhi

Synopsis

ചികിത്സയുടെ കഠിനമായ ഘട്ടത്തിലും ആത്മവിശ്വാസവും പ്രസന്നതയും കൈവിടാതെ ക്യാമറയ്ക്ക് മുന്നിലെത്തിയ രേണുവിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കാന്‍സര്‍ രോഗത്തിന്റെ വേദനകള്‍ക്കിടയിലും സോഷ്യൽ മീഡിയയിലൂടെ പാട്ടു പാടിയും നൃത്തം ചെയ്തും സ്വയം സന്തോഷം കണ്ടെത്തുന്ന വീഡിയോകൾ രേണു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, രേണു പങ്കുവച്ച പുതിയൊരു ഡാന്‍സ് വിഡിയോ‌യാണ് ശ്രദ്ധ നേടുന്നത്. ‘ആകാശ ഗംഗ’ സിനിമയിലെ ‘വൈകാശി തിങ്കളിറങ്ങും’ എന്ന ഗാനത്തിനാണ് രേണു നൃത്തം ചെയ്യുന്നത്. ചികിത്സയുടെ ഭാഗമായി പിക് ലൈന്‍ ഇട്ട കയ്യുമായാണ് രേണുവിന്റെ ഡാൻസ്. ‘ഫുള്‍ കൈ ഇനി ഇടാന്‍ പാടില്ല. വേദനയാണ്. അതുകൊണ്ട് പുതിയ സല്‍വാര്‍ ഇങ്ങനെയാണ് ചേച്ചി തയ്ച്ചുതന്നത്’, എന്നാണ് രേണു വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. പച്ച നിറത്തിലുള്ള പൂക്കളുള്ള സൽവാറിൽ പതിവ് പുഞ്ചിരിയോടെ നൃത്തം ചെയ്യുന്ന രേണുവിനെയാണ് വീഡിയോയിൽ കാണുന്നത്.

ചികിത്സയുടെ കഠിനമായ ഘട്ടത്തിലും ആത്മവിശ്വാസവും പ്രസന്നതയും കൈവിടാതെ ക്യാമറയ്ക്ക് മുന്നിലെത്തിയ രേണുവിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെടുന്നത്. "ശരിക്കും നിങ്ങൾ ഒരു പോരാളിയാണ്, സമ്മതിക്കുന്നു ഈ ധൈര്യത്തെ", "സൂപ്പർ... വേഗം സുഖമായി പഴയ ജീവിതത്തിലേക്ക് മടങ്ങിവരൂ", "ദൈവം അനുഗ്രഹിക്കട്ടെ", "സന്തോഷമായിരിക്കൂ മോളേ", എന്നിങ്ങനെയാണ് രേണുവിന്റെ വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്യുന്നത്.

 

 

യൂട്യൂബില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടതിന് പിന്നാലെ തനിക്ക് യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ച സന്തോഷവും രേണു കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ടാമത്തെ കീമോതെറാപ്പിയും പൂര്‍ത്തിയായതായും ഇതേ വീഡിയോയില്‍ രേണു അറിയിച്ചിരുന്നു. ഏത് സാഹചര്യത്തിലും മനോധൈര്യമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നു പറഞ്ഞ രേണു, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ സ്‌നേഹവും പിന്തുണയുമാണ് ഈ പോരാട്ടത്തിലെ ഏറ്റവും വലിയ കരുത്തെന്നും കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് അടുത്ത മിസ്റ്ററി ത്രില്ലര്‍; ശ്രദ്ധ നേടി 'ഭൗമ' ഫസ്റ്റ് ലുക്ക്
'അവസരങ്ങൾ ചോദിച്ചപ്പോൾ കടുത്ത അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്..'; തുറന്നുപറഞ്ഞ് നീരജ് മാധവ്