സെവന്‍സ് ഫുട്ബോള്‍ പശ്ചാത്തലമാക്കുന്ന ചിത്രം; 'വിസില്‍' ടൈറ്റില്‍ പോസ്റ്റര്‍ എത്തി

Published : Jul 16, 2026, 02:37 PM IST
whistle new malayalam movie title poster revealed

Synopsis

മലപ്പുറത്തെ സെവൻസ് ഫുട്ബോൾ സംസ്കാരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം

മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി ഒരു ചിത്രം ഒരുങ്ങുന്നു. വിസില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രാജീവ് കൃഷ്ണയാണ്. വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം വിനോദ് ഗുരുവായൂർ എഴുതുന്നു.

ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ആദ്യ ചിത്രത്തിന്‍റെ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. എ ആർ റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു.

വസ്ത്രാലങ്കാരം ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈൻ കെ എസ്, ആക്ഷൻ അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ മുരളി ഗിന്നസ്, സ്റ്റിൽസ് ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു. പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തിലെ പുതുതലമുറ സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ 'റഡാര്‍ മലയാള'വുമായി സ്‌പോട്ടിഫൈ
'4കെയില്‍ റെഡിയാണ്, പക്ഷേ ഞാന്‍ ആന്‍റണിയോട് പറഞ്ഞു...'; നരസിംഹം റീ റിലീസിനെക്കുറിച്ച് ഷാജി കൈലാസ്